ഓഹരിവിപണിയില്‍ വന്‍ മുന്നേറ്റം; സെന്‍സെക്‌സ് 417 പോയന്റ് ഉയര്‍ന്നു

ദില്ലിയില്‍ ബിജെപി തകരുന്നു എന്ന വാര്‍ത്ത പുറത്തുവരവെ ഓഹരിവിപണിയില്‍ വന്‍ മുന്നേറ്റം. സെന്‍സെക്‌സ് 417 പോയന്റാണ് ഉയര്‍ന്ന് 41397ലും നിഫ്റ്റി 122 പോയന്റ് ഉയര്‍ന്ന് 12153ലും വ്യാപാരം നടക്കുന്നു.

എസ്ബിഐ, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, റിലയന്‍സ് എന്നീ കമ്പനികളുടെ ഓഹരികള്‍ രണ്ട് ശതമാനംവരെ ലാഭത്തിലാണ്. വിപണി വലിയ ഉണര്‍വിലാണ് മുന്നോട്ടുപോകുന്നത്.

ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ഐടിസി, വേദാന്ത, ആസ്‌കിസ് ബാങ്ക്, ഗെയില്‍, മാരുതി, ഐഷര്‍ എന്നീ കമ്പനികളും നേട്ടം സ്വന്തമാക്കി.

Also Read: അമ്പതിലേറെ സീറ്റുകളില്‍ ആംആദ്മി മുന്നില്‍; പ്രതീക്ഷകള്‍ നഷ്ടപ്പെട്ട് ബിജെപി

DONT MISS
Top