ഓസ്‌കര്‍ പുരസ്‌കാരം; വാക്വീന്‍ ഫീനിക്‌സ് മികച്ച നടന്‍, റെനെ സെല്‍വെഗര്‍ നടി, മികച്ച സിനിമ പാരസൈറ്റ്

തൊണ്ണൂറ്റിരണ്ടാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം വാക്വീന്‍ ഫീനിക്‌സിനു ലഭിച്ചു. ജോക്കര്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്‌കാരം ലഭിച്ചത്. മികച്ച നടിയ്ക്കുള്ള പുരസ്‌കാരം റെനെ സെല്‍വെഗര്‍ കരസ്ഥമാക്കി. ജൂഡിയിലെ മികച്ച    അഭിനയത്തിനാണ് പുരസ്‌കാരം ലഭിച്ചത്. കൊറിയന്‍ ചിത്രമായ പാരസൈറ്റ് മികച്ച സിനിമയായി തെരഞ്ഞടുത്തു. മികച്ച സിനിമയെ കൂടാതെ പാരസൈറ്റ് നാല് പുരസ്‌കാരങ്ങള്‍ നേടി. മികച്ച സംവിധായകനും മികച്ച തിരക്കഥ,വിദേശഭാഷ പുരസ്‌കാരവും പാരസൈറ്റ് സ്വന്തമാക്കി. ഒരു കൊറിയന്‍ ചിത്രം ആദ്യമായാണ് ഓസ്‌കാര്‍ ചരിത്രത്തില്‍ ഇത്രയും പുരസ്‌കാരങ്ങള്‍ നേടുന്നത്.

‘വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്’ എന്ന ചിത്രത്തിലെ മികവിന് ബ്രാഡ് പിറ്റ് മികച്ച സഹനടനും മാര്യേജ് സ്റ്റോറി എന്ന ചിത്രത്തിലെ അഭിനയത്തിന് ലോറ ഡെണ്‍ മികച്ച സഹനടിയുമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള പുരസ്‌കാരവും വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് നേടി.  ടോയ് സ്റ്റോറി 4 ആണ് മികച്ച അനിമേറ്റഡ് ചിത്രമായി തെരഞ്ഞെടുത്തിരിക്കുന്നത്.

മികച്ച സംഗീതത്തിനുള്ള പുരസ്‌കാരവും ജോക്കറിലെ  ഹില്‍ദര്‍ ഗുദനോത്തിത്തറിന് ലഭിച്ചു. മൂന്നുപുരസ്‌കാരങ്ങള്‍ നേടി 1917 ശ്രദ്ധേയമായി. മികച്ച ഛായാഗ്രഹണം, ശബ്ദമിശ്രണം, വിഷ്വല്‍ ഇഫക്റ്റ് പുരസ്‌കാരങ്ങള്‍ ആണ് 1917 സ്വന്തമാക്കിയത്. എഡിറ്റിങ്, ശബ്ദലേഖനം വിഭാഗങ്ങളിലെ ഓസ്‌കര്‍ ഫോര്‍ഡ് ഫെരാരിക്ക് കരസ്ഥമാക്കി. മികച്ച ഡോക്യുമെന്ററിയായി അമേരിക്കന്‍ ഫാക്ടറിയെ തെരഞ്ഞെടുത്തു. ലിറ്റില്‍ വിമന്‍ എന്ന ചിത്രത്തിലെ വസ്ത്രാലങ്കാരത്തിന് ജാക്വിലിന്‍ ഡുറന്‍ മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം നേടി.

ബോങ് ജൂ ഹോ (പാരസൈറ്റ്) മികച്ച സംവിധായകന്‍

മികച്ച വസ്ത്രാലങ്കാരം ജാക്വിലിന്‍ ഡുറന്‍ (ലിറ്റില്‍ വിമന്‍ )

മികച്ച ഡോക്യുമെന്ററി : അമേരിക്കന്‍ ഫാക്ടറി

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ : വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്

മികച്ച ശബ്ദലേഖനം: ഡൊണാള്‍ഡ് സില്‍വസ്റ്റര്‍ ( ഫോഡ് ഫെരാരി )

മികച്ച ഗാനം : റോക്കറ്റ് മാന്‍ (ലവ് മി എഗെയ്ന്‍)

DONT MISS
Top