ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി നാല് വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കില്‍

സൗദി: സൗദിയടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി നാല് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തോതിലേക്ക് താഴ്ന്നു. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഉപഭോക്തൃ രാജ്യമായ ഇന്ത്യ എണ്ണയാവശ്യത്തിന്റെ 84 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്.

കഴിഞ്ഞ കൊല്ലം എണ്ണ ഇറക്കുമതിയുടെ 60 ശതമാനം മാത്രമാണ് ഇന്ത്യ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്ന് നടത്തിയത്. 2018 ല്‍ എണ്ണ ഇറക്കുമതിയുടെ 65 ശതമാനത്തിനും മധ്യപൗരസ്ത്യദേശ രാജ്യങ്ങളെയാണ് ഇന്ത്യ ആശ്രയിച്ചിരുന്നത്. 2015നു ശേഷം ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി ഇത്രയും കുറയുന്നത് ആദ്യമാണ്. അമേരിക്ക, റഷ്യ പോലുള്ള രാജ്യങ്ങള്‍ എണ്ണയുല്‍പാദനം റെക്കോര്‍ഡ് നിലയില്‍ വര്‍ധിപ്പിച്ചത് മറ്റു ഉറവിടങ്ങളില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യന്‍ ഇറക്കുമതിക്കാര്‍ക്ക് അവസരം ലഭ്യമാക്കി.

Also Read: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച ഹിന്ദു കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന് ട്വീറ്റ്; തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത പ്രചരിപ്പിച്ച ബിജെപി നേതാവിനെതിരെ കേരള പൊലീസ് കേസെടുത്തു

കഴിഞ്ഞ വര്‍ഷം ഗള്‍ഫില്‍ നിന്ന് പ്രതിദിനം 26.8 ലക്ഷം ബാരല്‍ എണ്ണ തോതിലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. 2018 നെ അപേക്ഷിച്ച് പത്തു ശതമാനം കുറവാണിത്. കഴിഞ്ഞ കൊല്ലം പ്രതിദിനം 18 ലക്ഷം ബാരല്‍ എണ്ണ തോതില്‍ മറ്റു മേഖലകളില്‍ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്തു. ഒപെക്കും സഖ്യരാജ്യങ്ങളും പ്രതീക്ഷിച്ചതില്‍ കൂടുതലായി ഉല്‍പാദനം കുറച്ചതും അമേരിക്കന്‍ ഉപരോധം മൂലം ഇറാനില്‍ നിന്നുള്ള എണ്ണ ലഭ്യത കുറഞ്ഞതും മധ്യപൗരസ്ത്യ ദേശത്തു നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി കുറയാന്‍ ഇടയാക്കിയ ഘടകങ്ങളാണ്.

Also Read: സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് ചോദ്യം ചെയ്തു; യുവാവിനെ ജെസിബി കൊണ്ട് അടിച്ചുകൊന്നു

അമേരിക്കയുടെ ഉപരോധങ്ങളുടെയും ഒപെക്കും സഖ്യരാജ്യങ്ങളും ഉല്‍പാദനം വെട്ടിക്കുറച്ചതിന്റെയും ഫലമായി ഒപെക് രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ ഉല്‍പാദനത്തില്‍ കഴിഞ്ഞ വര്‍ഷം പ്രതിദിനം 19 ലക്ഷം ബാരലിന്റെ വീതം കുറവുണ്ടായി. ഇതേസമയം, ഒപെക് പ്ലസിനു പുറത്തുള്ള രാജ്യങ്ങളുടെ പ്രതിദിന ഉല്‍പാദനം 20 ലക്ഷം ബാരല്‍ തോതില്‍ വര്‍ധിക്കുകയും ചെയ്തു. ഈ വര്‍ഷം ഒപെക് പ്ലസിനു പുറത്തുള്ള രാജ്യങ്ങള്‍ പ്രതിദിന ഉല്‍പാദനത്തില്‍ 21 ലക്ഷം ബാരലിന്റെ വര്‍ധനവ് വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മധ്യപൗരസ്ത്യ ദേശത്തെ ആശ്രയിക്കുന്നത് കുറക്കുന്നതിന് ലക്ഷ്യമിട്ട് എണ്ണ ലഭ്യതാ സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കുന്നതിന് ഇന്ത്യ ശ്രമിച്ചുവരികയാണെന്ന് ഇന്ത്യന്‍ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയിരുന്നു

DONT MISS
Top