പരിശോധന പേരിനുമാത്രം; കോട്ടയം ജില്ലയില്‍ അനധികൃത മണ്ണെടുപ്പ് വ്യാപകം

കോട്ടയം ജില്ലയില്‍ അനധികൃത മണ്ണെടുപ്പ് വ്യാപകം. ഭവന നിര്‍മാണം എന്ന പേരില്‍ ജിയോളജി വകുപ്പില്‍ നിന്നും അനുമതി വാങ്ങിയാണ് മണ്ണ് കച്ചവടം നടക്കുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മണ്ണെടുത്ത സ്ഥലങ്ങളില്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടില്ല. മണ്ണെടുപ്പിന് അനുമതി നല്‍കി ഒരു വര്‍ഷത്തിനുള്ളില്‍ കെട്ടിട നിര്‍മാണം ആരംഭിക്കണമെന്നാണ് നിയമം.

Also Read: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച ഹിന്ദു കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന് ട്വീറ്റ്; തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത പ്രചരിപ്പിച്ച ബിജെപി നേതാവിനെതിരെ കേരള പൊലീസ് കേസെടുത്തു

ജില്ലയില്‍ 90 ശതമാനവും മണ്ണെടുപ്പിന് അനുമതി വാങ്ങുന്നത് വീടു നിര്‍മിക്കാനെന്ന പേരിലാണ്. അനുമതി വാങ്ങി മണ്ണെടുത്ത ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ വീട് നിര്‍മാണം ആരംഭിച്ചില്ലെങ്കില്‍ പിഴ ഈടാക്കാം. എന്നാല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഏക്കറുകണക്കിന് സ്ഥലങ്ങളാണ് ഇത്തരത്തില്‍ മണ്ണ് നീക്കം ചെയ്ത ശേഷം യാതൊരു നിര്‍മാണ പ്രര്‍ത്തനവും നടത്താതെ കിടക്കുന്നത്. വീടുവെക്കുന്നതിനാണ് മണ്ണെടുക്കുന്നതെങ്കില്‍ പണം അടയ്‌ക്കേണ്ടതില്ല. ഈ ആനുകൂല്യമാണ് മണ്ണ് മാഫിയകള്‍ അനധികൃതമായി ഉപയോഗിക്കുന്നത്. എന്നാല്‍ നിയമ ലംഘകര്‍ക്കെതിരെ നടപടി എടുക്കുന്നതില്‍ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് നോക്കുകുത്തികളാവുകയാണ്.

Also Read: സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് ചോദ്യം ചെയ്തു; യുവാവിനെ ജെസിബി കൊണ്ട് അടിച്ചുകൊന്നു

മണ്ണെടുക്കല്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍ കൃത്യമായി നടപ്പാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. അനധികൃത മണ്ണെടുപ്പിനെതിരെ പോരാടുന്ന വിവരാവകാശ പ്രവര്‍ത്തകന്‍ മഹേഷ് വിജയനെ നഗരസഭ ഓഫീസില്‍ വച്ച് കരാറുകാര്‍ മര്‍ദ്ദിച്ച സംഭവവും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

DONT MISS
Top