മനുഷ്യമഹാ ശൃംഖല: എല്‍ഡിഎഫ് പ്രചാരണ ജാഥകള്‍ കണ്ണൂര്‍ ജില്ലയില്‍ പര്യടനം തുടങ്ങി

ജനുവരി 26ന്റെ മനുഷ്യമഹാ ശൃംഖലയുടെ പ്രചരണാര്‍ത്ഥം എല്‍ഡിഎഫ് പ്രചാരണ ജാഥകള്‍ കണ്ണൂര്‍ ജില്ലയില്‍ പര്യടനം തുടങ്ങി. സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ നയിക്കുന്ന വടക്കന്‍ മേഖല ജാഥ പുളിങ്ങോത്ത് നിന്നും സിപിഐ ജില്ലാ സെക്രട്ടറി പി സന്തോഷ് കുമാര്‍ നയിക്കുന്ന തെക്കന്‍ മേഖല ജാഥയോടെ പ്രയാണം ആരംഭിച്ചു.

Also Read: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച ഹിന്ദു കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന് ട്വീറ്റ്; തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത പ്രചരിപ്പിച്ച ബിജെപി നേതാവിനെതിരെ കേരള പൊലീസ് കേസെടുത്തു

റിപ്പബ്ലിക് ദിനത്തില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ തീര്‍ക്കുന്ന ഭരണഘടനാ സംരക്ഷണ മനുഷ്യ മഹാശൃംഖലയുടെ പ്രചാരണാര്‍ഥമാണ് മേഖലകള്‍ തിരിച്ച് ജാഥകള്‍ നടത്തുന്നത്. വടക്കന്‍ മേഖല ജാഥക്ക് ശ്രീകണ്ഠപുരം ഏരിയയില്‍ വിവിധ ഇടങ്ങളില്‍ സ്വീകരണം ലഭിച്ചു. പയ്യാവൂര്‍, ഏരുവേശ്ശി, മലപ്പട്ടം, ചെങ്ങളായി ശ്രീകണ്ഠപുരം എന്നിവടങ്ങളിലാണ് ജാഥക്ക് സ്വീകരണം ഒരുക്കിയത്. ശ്രീകണ്ഠപുരത്ത് നടന്ന സ്വീകരണ പരിപാടിയില്‍ പി മാധവന്‍ അധ്യക്ഷനായി. ജാഥാ ലീഡര്‍ എംവി ജയരാജന്‍ പ്രസംഗിച്ചു. എഎന്‍ ഷംസീര്‍ എംഎല്‍എ, എം രാജേഷ്, സിറാജ് തയ്യില്‍, എ പ്രദീപന്‍, ബെന്നി കൊട്ടാരത്തില്‍, പി പി ദിവാകരന്‍, ഇക്ബാല്‍ പോപ്പുലര്‍, എ ജെ ജോസഫ്, കെ കെ ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.

Also Read: സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് ചോദ്യം ചെയ്തു; യുവാവിനെ ജെസിബി കൊണ്ട് അടിച്ചുകൊന്നു

DONT MISS
Top