സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് ചോദ്യം ചെയ്തു; യുവാവിനെ ജെസിബി കൊണ്ട് അടിച്ചുകൊന്നു

തിരുവനന്തപുരം: സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് ചോദ്യം ചെയ്ത യുവാവിനെ ജെസിബി കൊണ്ട് അടിച്ചുകൊന്നു. തിരുവനന്തപുരം കാട്ടാക്കട കാഞ്ഞിരവിളയില്‍ ആണ് സംഭവം നടന്നത്. സ്വന്തം സ്ഥലത്തെ മണ്ണെടുപ്പ് ചോദ്യം ചെയ്ത അമ്പലത്തിന്‍കാല സ്വദേശി സംഗീതിനെയാണ് സംഘം കൊലപ്പെടുത്തിയത്.

Also Read: കൊറോണ വൈറസ്: ചൈനയില്‍ മരണം 25 ആയി

ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്. സംഗീതിന്റെ പുരയിടത്തില്‍ നിന്നും ഇന്നലെ രാത്രിയോടെ ചാരുപാറ സ്വദേശി സജുവിന്റെ നേതൃത്വത്തിലുള്ള സംഘം മണ്ണ് കടത്താന്‍ ശ്രമിച്ചു. ജെസിബിയുമായി എത്തിയാണ് സംഘം മണ്ണ് കടത്താന്‍ ശ്രമിച്ചത്. മണ്ണ് കൊണ്ട് പോകുന്നതിനെ സംഗീത് തടഞ്ഞതിനെ ചെല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് ജെസിബിയുടെ കൈ കൊണ്ട് സംഗീതിനെ അടിച്ചു വീഴ്ത്തിയത്. പ്രവാസിയായ സംഗീത് ഇപ്പോള്‍ നാട്ടില്‍ ബിസ്‌നസ് ചെയ്താണ് ജീവിക്കുന്നത്. സംഗീതിന്റെ പുരയിടതോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലത്ത് നിന്നും മണ്ണെടുക്കാന്‍ വനംവകുപ്പ് സംഗീതിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് പുലര്‍ച്ചെ മറ്റൊരു സംഘം മണ്ണുമാന്ത്രി യന്ത്രം ഉപയോഗിച്ച് മണ്ണ് കടത്തുന്നത് യുവാവ് ചോദ്യം ചെയ്തപ്പോഴാണ് ദാരുണമായ സംഭവം നടക്കുന്നത്.

Also Read: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച ഹിന്ദു കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന് ട്വീറ്റ്; തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത പ്രചരിപ്പിച്ച ബിജെപി നേതാവിനെതിരെ കേരള പൊലീസ് കേസെടുത്തു

ജെസിബിയുമായി സംഗീതിന്റെ പറമ്പിലേക്കെത്തിയ പ്രതികള്‍ ആക്രമണത്തിന് ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പ്രതികളെ തിരിച്ചറിയാമെന്നും ഉത്തമന്‍, സജു എന്നിവര്‍ സംഘത്തിലുണ്ടായിരുന്നെന്നും കൊല്ലപ്പെട്ട സംഗീതിന്റെ ഭാര്യ സംഗീത പറഞ്ഞു. ഉദ്യോഗസ്ഥരെന്ന് പറഞ്ഞാണ് അക്രമിസംഘം മണ്ണെടുപ്പിനെത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

DONT MISS
Top