നിരാലംബര്‍ക്ക് സ്‌നേഹവും കരുതലും സന്തോഷവും പകര്‍ന്ന് ഒരു രാത്രി; ശ്രദ്ധേയമായി ഹാപ്പി ഡേയേസ് രാത്രി മേള

നിരാലംബര്‍ക്ക് സ്‌നേഹവും കരുതലും സന്തോഷവും പകര്‍ന്ന് ഒരു രാത്രി. തൃശ്ശൂരില്‍ നടക്കുന്ന ഹാപ്പി ഡേയേസ് രാത്രി മേളയുടെ ഭാഗമായാണ് സ്വരാജ് റൗണ്ടില്‍ നിര്‍ഭയവും സ്വതന്ത്രവുമായ മഴവില്‍ രാവ് ഒരുക്കിയത്. നഗരത്തില്‍ രാത്രി ഗതാഗതം പരിപൂര്‍ണമായി ഒഴിവാക്കികൊണ്ടായിരുന്നു പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി സ്വരാജ് റൗണ്ട് വിട്ടുനല്‍കിയത്.

തൃശ്ശൂര്‍ നഗരത്തിന്റെയും സ്വരാജ് റൗണ്ടിന്റെയും രാസൗന്ദര്യവും ദീപാലങ്കാരവും ഷോപ്പിംഗ് അനുഭവവും ആലംബഹീനര്‍ക് കൂടെ അനുഭവവേദ്യമായി. അസുഖങ്ങള്‍ മറ്റ് പലവിധ പ്രശ്‌നങ്ങള്‍ എന്നിവയാല്‍ പുറംലോകത്ത് എത്തിപ്പെടാന്‍ കഴിയാതെ വീട്ടുമുറിക്കുള്ളിലും ശരണാലയങ്ങളിലും കഴിയുന്നവര്‍ വാഹനഭയമില്ലാതെ നഗര രാത്രിയുടെ നിറചാര്‍ത്തുകള്‍ കണ്ടും കേട്ടും അനുഭവിച്ചറിഞ്ഞു. തെക്കേ ഗോപുര നടയില്‍ ജില്ലാ കളക്ടര്‍ എസ് ഷാനവാസ് മഴവില്‍ രാവ് ഉദ്ഘാടനം ചെയ്തു. മേയര്‍ അജിത വിജയന്‍ അധ്യക്ഷത വഹിച്ചു. കളക്ടര്‍ എസ് ഷാനവാസിന്റെ നേതൃത്വത്തില്‍ സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഇവരെ പൂച്ചെണ്ടും മധുരവും നല്‍കിയാണ് സ്വീകരിച്ചത്. ശിങ്കാരിമേളം ബാന്‍ഡ് സെറ്റ് പൊയ്കാല്‍ കുതിര, ബൊമ്മ ഡാന്‍സ്, ഫ്‌ലാഷ് മൊബ്, തെരുവ് മാജിക്, നാടന്‍ പാട്ടുകള്‍ തുടങ്ങി നിരവധി ജനകീയ കലാരൂപങ്ങള്‍ വ്യത്യസ്ത അനുഭവങ്ങള്‍ പകര്‍ന്നു.

ജില്ലാ ഭരണകൂടം, കോര്‍പ്പറേഷന്‍, ചേംബര്‍ ഓഫ് കൊമേഴ്‌സ്, സാമൂഹ്യ നീതി വകുപ്പ്, വനിതാശിശു വി കസനവകുപ്പ്. വീല്‍ ചെയര്‍ അസോസിയേഷന്‍, മറ്റു സാമൂഹ്യ ക്ഷേമ സങ്കടനകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് മഴവില്‍ രാവ് സംഘടിപ്പിച്ചത്.

DONT MISS
Top