ട്രൂക്കോട്ട് പെയിന്റ് 30 വര്‍ഷത്തിന്റെ നിറവില്‍; ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് ശ്വേതാ മേനോന്‍

കേരളത്തിലെ പ്രമുഖ പെയിന്റ് കമ്പനിയായ ട്രൂകോട്ട് പെയിന്റ് 30 വര്‍ഷത്തെ നിറവിലെത്തി. 1989ല്‍ ടിഎം സ്‌കറിയ ആണ് ട്രൂക്കോട്ട് കമ്പനി ആരംഭിച്ചത്. കമ്പനിയുടെ 30മത് വാര്‍ഷിക ആഘോഷ പരിപാടിയായ നിറക്കൂട്ട് ഡിസംബര്‍ 15ന് കൊച്ചി ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടന്നു. പ്രശസ്ത ചലച്ചിത്ര നടി ശ്വേത മേനോനാണ് മുഖ്യാതിഥിയായി.

സ്വന്തമായി ഒരു പെയിന്റ് ബ്രാന്‍ഡിന് രൂപം നല്‍കുന്ന കേരളത്തിലെ ആദ്യ പെയിന്റ് കെമിസ്റ്റ് ആണ് ടിഎം സ്‌കറിയ. 1989ല്‍ ആണ് ടിഎം സ്‌കറിയ ട്രൂക്കോട്ട് പെയിന്റ് കമ്പനി ആരംഭിച്ചത്. ട്രൂസെം സിമെന്റ് എന്ന പേരില്‍ ആരംഭിച്ച കമ്പനിക്ക് പിന്നീട് ദ്രവരൂപത്തില്‍ പെയിന്റുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയപ്പോള്‍ ട്രൂക്കോട്ട് പെയിന്റ് എന്ന പേര് നല്‍കി. 2.5 ഏക്കറില്‍ പുത്തന്‍ കുരിശ് കനിനാട് എന്ന സ്ഥലത്ത് ഇതിനായി കമ്പനി തുടങ്ങി. ട്രൂക്കോട്ട് പെയിന്റ് ഇപ്പോള്‍ 40ല്‍ പരം പെയിന്റ് പ്രൊഡക്ടുകള്‍ വിവിധ ബ്രാന്‍ഡ് പേരുകളിലായി മാര്‍ക്കറ്റില്‍ ഇറക്കുന്നുണ്ട്.

ഏത് എംഎന്‍സി ബ്രാന്‍ഡിനോടും കിടപിടിക്കാനാകുന്ന ക്വാളിറ്റിയില്‍ സാധാരണക്കാരന് പ്രാപ്യമായ വിലയില്‍ എന്നതാണ് ട്രൂക്കോട്ട് പെയിന്റിന്റെ ബ്രാന്‍ഡ് ഐഡന്റിന്റി. ട്രൂക്കോട്ട് പെയിന്റിന്റെ ഇപ്പോഴത്തെ എംഡി ടിഎം സ്‌കറിയയുടെ മൂത്ത മകന്‍ ദീപു സ്‌കറിയായാണ്. ഇളയ മകന്‍ അരുണ്‍ സ്‌കറിയ ആണ് ടെക്‌നിക്കല്‍ ഡയറക്ടര്‍. ട്രൂക്കോട്ട് പെയിന്റിങ്‌സ് പെയിന്റിങ് ഹാപ്പിനസ് സിന്‍സ് 1989 എന്നതാമ് ട്രൂക്കോട്ടിന്റെ പുതിയ ടാഗ് ലൈന്‍. ട്രൂക്കോട്ടിന്റെ 30-ാം വാര്‍ഷിക ആഘോഷ പരിപാടി നിറക്കൂട്ട് ഡിസംബര്‍ 15ന് കൊച്ചി ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടന്നു.

എല്ലാ വര്‍ഷവും നടക്കപ്പെടുന്ന നിറക്കൂട്ടില്‍ ട്രൂക്കോട്ട് കുടുംബത്തിലെ എല്ലാ അംഗങ്ങളെയും പരിപാടിയിലേക്ക് ക്ഷണിക്കാറുണ്ട്. ട്രൂക്കോട്ട് പെയിന്റ് ഡിസ്ട്രിബ്യൂട്ടേഴ്‌സ്, ഡീലേഴ്‌സ്, ലേബേഴ്‌സ്, മാനേജ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവര്‍ ഒത്തുകൂടുന്ന പരിപാടിയാണ് നിറക്കൂട്ട്. പ്രശസ്ത ചലച്ചിത്ര നടി ശ്വേത മേനോന്‍ ആയിരുന്നു നിറക്കൂട്ട് 2019 ന്റെ മുഖ്യ അതിഥി. നടി ശ്വേത മേനോന്‍ ട്രൂക്കോട്ട് കുടുംബത്തിലെ അംഗത്തെപ്പോലെ എല്ലാവരോടും കൂടെ ആഘോഷ പരിപാടിയില്‍ പങ്ക് ചേര്‍ന്നു.

ട്രൂക്കോട്ട് പെയിന്റിന്റെ പുതിയ പരസ്യ ചിത്രത്തിന്റെ ലോഞ്ചിങ് നടി ശ്വേത മേനോന്‍ നിര്‍വഹിച്ചു. പരസ്യ ചിത്രത്തിന്റെ ആശയം കടന്നു പോകുന്നത് സാധാരണക്കാരനായ പെയിന്റിങ് തൊഴിലാളിയുെട കുടുംബ പശ്ചാത്തലത്തിലൂടെയാണ്. ഈ പരസ്യ ചിത്രത്തിലെ ഗാനം ആലപിച്ചത് പ്രശസ്ത പിന്നണി ഗായകന്‍ വിജയ് യേശുദാസാണ്. അദ്ദേഹം ആദ്യമായാണ് ഒരു പരസ്യ ചിത്രത്തിനായി ഗാനം ആലപിക്കുന്നു എന്നതു ഒരു പ്രത്യേകതയാണ്.

പരസ്യ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ പെണ്‍കുട്ടി മാളൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നച് ദീപു സ്‌കറിയയുടെ മകള്‍ ജ്യൂവല്‍ സ്‌കറിയ ആണ്. മറ്റ് പെയിന്റ് പരസ്യങ്ങളിലെ പോലെ വലിയ വീടുകള്‍ കാണിച്ച് കൊണ്ടല്ല ഈ പരസ്യ ചിത്രം ഒരുക്കിയിരിക്കുന്നു എന്നതും എടുത്തു പറയേണ്ടതാണ്. സാധാരണക്കാരന്റെ പെയിന്റാണ് ട്രൂക്കോട്ട് എന്ന സന്ദേശമാണ് ഈ പരസ്യചിത്രത്തിലൂടെ നല്‍കുന്നത്. ഇതിനോടൊപ്പം ട്രൂക്കോട്ടിന്റെ പുതിയ 5 പ്രൊഡക്ടുകളുടെ ലോഞ്ചിങും ശ്വേതമേനോന്‍ നിര്‍വഹിച്ചു.

4 പേരുകള്‍ നിലവിലെ പ്രൊഡക്ടായ ട്രൂമാക്‌സ് എക്സ്റ്റീരിയര്‍ എമള്‍ഷന്‍ ആന്റ് ട്രൂമാക്‌സ് ഇന്റീറിയര്‍ മാക്‌സ് എക്സ്റ്റീരിയര്‍ ആന്റ് മാക്‌സ് ഇന്റീരിയര്‍ എന്ന പേരിലുമാണ് ലോഞ്ച് ചെയ്തത്. റഷ്യന്‍ ഡാന്‍സ്, കോമഡി ഷോ, മ്യൂസികല്‍ പെര്‍ഫോമന്‍സ് ഡിജെ പാര്‍ട്ടി എന്നിവയോടു കൂടിയായിരുന്നു നിറക്കൂട്ടിന്റെ സമാപനം.

ട്രൂക്കോട്ട് പെയിന്റ് 30 വര്‍ഷത്തിന്റെ നിറവില്‍

ട്രൂക്കോട്ട് പെയിന്റ് 30 വര്‍ഷത്തിന്റെ നിറവില്‍; ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് ശ്വേതാ മേനോന്

Reporter Live द्वारा इस दिन पोस्ट की गई गुरुवार, 19 दिसंबर 2019

DONT MISS
Top