മോഹന്‍ലാലിന്റെ വസ്ത്രം ഡിസൈന്‍ ചെയ്ത് താരമായി; കൊച്ചി ഡിസൈന്‍ വീക്ക് പുരസ്‌കാരനിറവില്‍ ജിഷാദ് ഷംസുദ്ദീന്‍

മോഹന്‍ലാല്‍ സിനിമയ്ക്ക് പുറത്ത് ധരിക്കുന്ന വസ്ത്രങ്ങള്‍ ഏറെ ചന്തമുള്ളതാണ്. ഇത് എവിടെനിന്ന് ലഭിക്കും എന്നും ആരാധകര്‍ അന്വേഷിക്കാറുണ്ട്. അന്വേഷണം എത്തിനില്‍ക്കുന്നത് തൃശ്ശൂര്‍ സ്വദേശി ജിഷാദ് ഷംസുദ്ദീനിലാണ്. മോഹന്‍ലാലിന്റെ വസ്ത്രം ഡിസൈന്‍ ചെയ്ത് താരമായ ജിഷാദിന്റെ പെരുമ ബോളിവുഡ് വരെയെത്തനില്‍ക്കുന്നു.

“വിദേശത്ത് സമാനമായ രംഗത്ത് പ്രവര്‍ത്തിച്ച് വരികയായിരുന്നു ജിഷാദ്. മൈജിയുടെ പരസ്യവുമായി ബന്ധപ്പെട്ട് മോഹന്‍ലാലുമായി ബന്ധപ്പെട്ടു. ഏഴ് മാസമായി മോഹന്‍ലാലിനുവേണ്ടി ഡിസൈന്‍ ചെയ്യുന്നു. പരിപാടികള്‍ക്കെല്ലാം മോഹന്‍ലാലിനുവേണ്ടി ചെയ്യുന്നു. ഇപ്പോള്‍ ബിഗ് ബോസ് ഷോയ്ക്കുവേണ്ടിയും ചെയ്യുന്നു. ആദ്യമായി മോഹന്‍ലാല്‍ വസ്ത്രമിട്ട് ഇഷ്ടപ്പെട്ടപ്പോള്‍ അഭിനന്ദിച്ചതാണ് ഏറ്റവും സന്തോഷം പകരുന്നത്. മോഹന്‍ലാല്‍ സാറും വസ്ത്രങ്ങള്‍ സജസ്റ്റ് ചെയ്യാറുണ്ട്”

ഇപ്പോള്‍ ഉണ്ണി മുകുന്ദന്‍, ഷെയ്ന്‍ നിഗം, ടോവിനോ ബോളിവുഡില്‍ സല്‍മാന്‍ ഖാന്‍, ബിഗിലിനുവേണ്ടി വിജയ്, സാഹോയ്ക്കുവേണ്ടി പ്രഭാസ്, വിജയ് സേതുപതി എന്നിവര്‍ക്കായും ചെയ്തിട്ടുണ്ട്. മമ്മൂട്ടി, ദിലീപ് എന്നിവര്‍ക്കുവേണ്ടി ജാക്കറ്റുകളും ചെയ്തു. ഡേവിഡ് ബെക്കാമിനായി ഡിസൈന്‍ ചെയ്യണമെന്നാണ് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം എന്നും ജിഷാദ് പറയുന്നു.

ഷെയ്ന്‍ നിഗമിന്റെ പുതിയ ചിത്രത്തിലെ മെയ്ക്ക് ഓവറിന് പിന്നില്‍ പ്രവര്‍ത്തിച്ചു. വലിയ പെരുന്നാള്‍ എന്ന ചിത്രത്തില്‍ ഷെയ്ന്‍ നിഗമിനായി ജാക്കറ്റുകള്‍ ഡിസൈന്‍ ചെയ്തു. ഈ ചിത്രവുമായി ബന്ധപ്പെട്ട തിരക്കിലാണിപ്പോള്‍.

Also Read: ഇത് കേന്ദ്രസര്‍ക്കാറിന്റെ അന്ത്യത്തിന്റെ തുടക്കം, പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ക്കാന്‍ ഏതറ്റംവരെയും പോകും: കമല്‍ഹാസ്സന്‍

ഫോര്‍വേര്‍ഡ് മാഗസിന്‍ കൊച്ചി ഡിസൈന്‍ വീക്ക് പുരസ്‌കാര നിറവിലാണ് ജിഷാദ് റിപ്പോര്‍ട്ടര്‍ ടിവിയുമായി സംസാരിക്കുന്നത്. ഇത്തവണത്തെ മിസ് കേരള മത്സരത്തിലും സ്‌റ്റൈലിസ്റ്റായി ജിഷാദ് പ്രവര്‍ത്തിച്ചു. ആദ്യമായാണ് ഒരു പുരുഷ സ്‌റ്റൈലിസ്റ്റ്‌ മിസ് കേരള മത്സരത്തിനായി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നത്.

Also Read: “ഞങ്ങളുടെ ഉദ്ദേശ്യം യാത്രക്കാരെ സ്ഥലത്തെത്തിക്കുക എന്നതാണ്”, എസ്ഡിപിഐ അക്രമികളെ വകവെക്കാത്ത ബസ് ജീവനക്കാരുടെ വീഡിയോ വൈറല്‍

DONT MISS
Top