“ഞങ്ങളുടെ ഉദ്ദേശ്യം യാത്രക്കാരെ സ്ഥലത്തെത്തിക്കുക എന്നതാണ്”, എസ്ഡിപിഐ അക്രമികളെ വകവെക്കാത്ത ബസ് ജീവനക്കാരുടെ വീഡിയോ വൈറല്‍

ജനകീയ ഹര്‍ത്താല്‍ എന്നപേരില്‍ കോപ്രായം കാട്ടിക്കൂട്ടി ജനദ്രോഹം സൃഷ്ടിച്ച എസ്ഡിപിഐ പ്രവര്‍ത്തകരെ പറഞ്ഞൊതുക്കി ബസ് ഡ്രൈവര്‍. വടകരയിലാണ് സംഭവം. ബസ് തടയാനെത്തിയ എസ്ഡിപിഐ പ്രവര്‍ത്തകരെ നേരിട്ട് ബസ് മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു ബസ് ഡ്രൈവര്‍.

തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയെങ്കിലും എസ്ഡിപിഐ പ്രവര്‍ത്തകരുടെ അതിക്രമം നോക്കിനില്‍ക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. ബസ് മുന്നോട്ടെടുക്കാന്‍ ഡ്രൈവറോട് ആവശ്യപ്പെടുന്നുമുണ്ട് പൊലീസ്. അക്രമികളെ അടിച്ചോടിച്ച് ജനങ്ങളുടെ സ്വര്യജീവിതത്തെ ബാധിക്കുന്ന കാര്യങ്ങള്‍ അവസാനിപ്പിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല.

ഇടയ്ക്ക് ബസ് ഡ്രൈവറെ മര്‍ദ്ദിക്കാത്തത് എന്തോ ഔദ്യാര്യമാണെന്നമട്ടില്‍ എസ്ഡിപിഐ അക്രമി സംസാരിക്കുന്നുണ്ട്. ഇതിനും ഡ്രൈവര്‍ കൃത്യമായ മറുപടി നല്‍കുന്നു. പിന്നീട് നിരവധി വിരട്ടല്‍ വര്‍ത്തമാനങ്ങള്‍ അക്രമികളുടെ ഭാഗത്തുനിന്നുണ്ടാകുന്നു.

ഇതിന്റെ വീഡീയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.

കൈവെച്ചാല്‍ നിന്റെ കണ്ണടിച്ച് പൊട്ടിക്കും

"കൈവെച്ചാല്‍ നിന്റെ കണ്ണടിച്ച് പൊട്ടിക്കും" സുഡാപ്പികള്‍ ഡ്രൈവറുടെ വായില്‍നിന്ന് ആവശ്യത്തിന് കേട്ടു. പൊലീസിന് ഇവന്മാരെ പേടിയാണോ എന്നതാണ് മറ്റൊരു സംശയം.

Oopers द्वारा इस दिन पोस्ट की गई मंगलवार, 17 दिसंबर 2019

DONT MISS
Top