ദേശീയ സ്‌കൂള്‍ മീറ്റില്‍ കേരളത്തിന് കിരീടം; ആന്‍സി സോജന്‍ മീറ്റിലെ താരം

ദേശീയ സീനിയര്‍ സ്‌കൂള്‍ കായികമേളയില്‍ കേരളം ചാമ്പ്യന്‍മാര്‍. 273 പോയിന്റുമായാണ് കേരളം ചാമ്പ്യന്‍മാരായത്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്ര് 247 പോയിന്റും മൂന്നാമതുള്ള ഹരിയാന 241 പോയിന്റും നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ലഭിച്ച മെഡലുകളാണ് കേരളത്തിന് കിരീടം സമ്മാനിച്ചത്.

101 പോയിന്റുമായി കേരളം പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചാമ്പ്യന്‍മാരായി. 61 പോയിന്റുമായി തമിഴ്‌നാട് രണ്ടാം സ്ഥാനത്തും 55 പോയിന്റുള്ള ഹരിയാന മൂന്നാമതുമാണ്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മഹാരാഷ്ട്രയ്ക്കാണ് കിരീടം. മഹാരാഷ്ട്രക്ക് 68 പോയിന്റുണ്ട്. 58 പോയിന്റുമായി കേരളം രണ്ടാം സ്ഥാനത്തും 52 പോയിന്റുള്ള ഹരിയാന മൂന്നാം സ്ഥാനത്തുമെത്തി,

നാല് സ്വര്‍ണവുമായി പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആന്‍സി സോജന്‍ മീറ്റിലെ താരം. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മഹാരാഷ്ട്രയുടെ ശിര്‍സെ തേജസ് ആണ് മികച്ച താരം. 100 മീറ്റര്‍, 200 മീറ്റര്‍ വിഭാഗങ്ങളില്‍ ഒന്നാമതെത്തിയ ആന്‍സി ലോങ് ജമ്പില്‍ മീറ്റ് റെക്കോഡോടെ സ്വര്‍ണം സ്വന്തമാക്കി. സമാപന ദിവസം 4x 100മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടിയ ടീമില്‍ അംഗമായതോടെ ആന്‍സിയുടെ അക്കൗണ്ടില്‍ നാല് സ്വര്‍ണമെത്തി.

DONT MISS
Top