ആവേശപ്പോരാട്ടം മുംബൈയില്‍ ; പരമ്പര കൈവിടാതിരിക്കാന്‍ ഇന്ത്യ

ഹൈദരബാദ് ട്വന്റി20യില്‍ ഉജ്വല ജയം നേടിയ ഇന്ത്യയെ അല്ലായിരുന്നു കാര്യവട്ടത്ത് കണ്ടത്. വെസ്റ്റ് ഇന്ഡീസ് താരങ്ങളുടെ വെടിക്കെട്ടില്‍ ഇന്ത്യ അടിയറവ് പറഞ്ഞു. ചേയ്‌സ് ചെയ്യുമ്പോളുള്ള ആധിപത്യം റണ്‍സ് പ്രതിരോധിക്കുമ്പോള്‍ ലോക ക്രിക്കറ്റിലെ കരുത്തന്മാര്‍ക്ക് ഇല്ല എന്ന് ഒരിക്കല്‍ കൂടി കരീബിയന്‍ പട തെളിയിച്ചു. രണ്ടാം മത്സരത്തിലെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനത്തില്‍ നായകന്‍ വിരാട് കോഹ് ലി തൃപ്തനായിരുന്നില്ല.  ഫീല്ഡിങ്ങിലെ മോശം പ്രകടനം കാരണം എത്ര റണ്‍സ് നേടിയാലും പ്രതിരോധിക്കാനാവില്ലെന്നാണ് കോഹ് ലിയുടെ നിലപാട്.

ബാറ്റിംഗില്‍ ഇന്ത്യയുടെ തലവേദന രോഹിത് ശര്‍മയുടെ മോശം ഫോം തന്നെയാണ്. ആദ്യ കളിയില്‍ എട്ടും, രണ്ടാം മത്സരത്തില്‍ 15 റണ്‍സും മാത്രമായിരുന്നു രോഹിതിന്റെ സംഭാവന. മധ്യനിരയിലേക്ക് കടന്നാലും സ്ഥിരതയില്ലാത്ത പ്രകടനം ഇന്ത്യയെ അലട്ടുന്നു. ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയില്‍ നന്നായി കളിച്ച ശ്രെയസ് അയ്യര് വെസ്റ്റ് ഇന്ഡിസിനെതിരെ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടു. ശ്രയസിന് പകരം സഞ്ചു സാംസണിനെയൊ മനീഷ് പാണ്ഡയെയോ പരിഗണിക്കാനുള്ള സാധ്യതയുണ്ട്.

ബൗളിംഗ് നിരയില്‍ ജസ്പ്രിത് ബുംറയുടെ അഭാവം കാര്യവട്ടത്ത് അനുഭവപ്പെട്ടിരുന്നു. 170 എന്ന ഭേദപ്പെട്ട സ്‌കോര്‍ പ്രതിരോധിക്കുമ്പോളും സീനിയര്‍ താരമായ ഭുവനേശ്വര്‍ കുമാറടക്കമുള്ള താരങ്ങള്‍ റണ്‌സ് വിട്ടു കൊടുക്കുന്നതില്‍ പിശുക്ക് കാണിക്കാതെ കളിച്ചു. ട്വന്റി20 സ്‌പെഷിലിസ്റ്റ് കൂടിയായ യുസുവേന്ദ്ര ചഹലും നിറം മങ്ങിയാണ് പരമ്പരയില്‍ കളിക്കുന്നത്.

അതേസമയം, മറുവശത്ത് കാര്യവട്ടം ട്വന്റി20യില്‍ നേടിയ ആധികാരിക ജയത്തോടെ വെസ്റ്റ് ഇന്ഡീസ് ആത്മവിശ്വാസത്തിലാണ്. ഓപ്പണര്‍മാരായ എവിന് ലൂയിസ്‌ന്റെയും ലെന്‍ഡല്‍ സിമണ്‍സിന്റേയും ഫോം തന്നെയാണ് കരുത്ത്. തുടക്കം മുതല്‍ ഒടുക്കം വരെ തകര്‍ത്തടിക്കാന്‍ കഴിവുള്ള മധ്യനിരയും, ഫിനിഷറായി കീറോണ് പൊള്ളാര്‍ഡും ചേരുന്ന ബാറ്റിംഗ് നിരക്ക് ഏത് സ്‌കോറും മറികടക്കാനുള്ള കെല്‍പ്പുണ്ട്. മുംബൈ വാംഘടെ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റിംഗ് ചെയ്യുന്നവരുടെ ശരാശരി സ്‌കോര്‍ 187 ആണ് അതുകൊണ്ട് തന്നെ വാംഘടയില്‍ റണ്ണൊഴും

DONT MISS
Top