ന്യൂസിലന്‍ഡില്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ച് നിരവധിപേരെ കാണാതായി

ന്യൂസിലന്‍ഡ്: ന്യൂസിലന്‍ഡില്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ച് നിരവധിപേരെ കാണാതായി. വൈറ്റ് ഐലന്‍ഡിലാണ് സംഭവം നടക്കുന്നത്. നൂറോളം വിനോദസഞ്ചാരികള്‍ സംഭവസമയത്ത് വൈറ്റ് ഐലന്‍ഡ് ദ്വീപിലുണ്ടായിരുന്നതായും അവരില്‍ ചിലരെ കാണാതായിട്ടുണ്ടെന്നും പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ അറിയിച്ചു. എത്രപേരെ കാണാതായിട്ടുണ്ടെന്ന കാര്യത്തില്‍ കൃത്യമായ കണക്കുകള്‍ പുറത്ത് വരുന്നുണ്ട്. അപകടത്തില്‍ പരിക്കേറ്റവരെ തീരത്തേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി ജസീന്ത പറഞ്ഞു.

Also read:  കര്‍ണാടക ഉപതെരഞ്ഞടുപ്പ്: വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപി മുന്നേറുന്നു

അഗ്നി പര്‍വ്വത സ്‌ഫോടനമുണ്ടായേക്കാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഈ പ്രദേശത്തേക്കുള്ള യാത്രകള്‍ നിരേധിച്ചതായി പൊലീസ് അറിയിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ചായിരുന്നു വിനോദ സഞ്ചാരികള്‍ വൈറ്റ് ഐലന്‍ജ് സന്ദര്‍ശിച്ചിരുന്നു.

DONT MISS
Top