കേരളത്തിന്റെ പവര്‍ലിഫ്റ്റിംഗ് ദേശീയ ചാമ്പ്യനായ ജൂനിയര്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച് തോളെല്ല് തെറിപ്പിച്ചു; റാഗ് ചെയ്തവര്‍ക്കൊപ്പം ക്രൂരമര്‍ദ്ദനമേറ്റ വിദ്യാര്‍ഥിക്കും സസ്‌പെന്‍ഷന്‍; ഇത് എറണാകുളം മെഡിക്കല്‍ കോളെജ് സ്‌റ്റൈല്‍!

എറാണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളെജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ഹൌസ് സര്‍ജന്‍മാരുള്‍പ്പെടെ നാല് പേര്‍ക്ക് സസ്‌പെന്‍ഷന്‍. പരാതിക്കാരാനായ അനക്‌സ് റോണിനെയും ഒരു മാസത്തേക്ക് സസ്‌പെന്റ് ചെയ്തു.

കഴിഞ്ഞ ആറാം തിയ്യതി രാത്രി പത്തിലധികം വരുന്ന ഹൌസ് സര്‍ജന്‍മാര്‍ അടങ്ങുന്ന സംഘം അകാരണമായി മര്‍ദ്ദിച്ചു എന്നാതായിരുന്നു അനക്‌സ് റോണ്‍ ഫിലിപ്പിന്റെ പരാതി. കോളെജ് വൈസ് പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര അന്വേഷണം പൂര്‍ത്തിയാക്കിയാണ് സംഭവത്തില്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. ഹൌസ് സര്‍ജന്‍മാരായ ഡോ ആകാശ് രഞ്ജിത്ത്, ഡോ അശ്വജിത്ത്, ഡോ റാസമുറാദ് എന്നിവരെ രണ്ട് മാസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്.

നടപടി നേരിട്ടവര്‍ മേലില്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യില്ലെന്ന് വിശദീകരണവും മാപ്പ് അപേക്ഷയും രേഖമൂലം നല്‍കണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ് ശ്രമത്തെ നേരത്തെ അനക്‌സ് റോണ്‍ എതിര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ പകമൂലമാണ് തന്നെ മര്‍ദ്ദിച്ചതും പരിക്കേല്‍പ്പിച്ചതെന്നുമായിരുന്നു അനക്‌സ് റോണിന്റെ പരാതി.

എന്നാല്‍ റാഗിങ് ആല്ലെന്നും മനപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കുകയായിരുന്നവെന്നുമാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ നല്‍കിയ വിശദീകരണം. ആഭ്യന്തര സമിതിയുടെ റിപ്പോര്‍ട്ട് ഉടന്‍ പൊലീസിന് കൈമാറും.

Also read: കേരളത്തിന്റെ പവര്‍ലിഫ്റ്റിംഗ് ദേശീയ ചാമ്പ്യനായ ജൂനിയര്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച് തോളെല്ല് തെറിപ്പിച്ചു; റാഗിംഗ് ക്രൂരതയുമായി എറണാകുളം മെഡിക്കല്‍ കോളെജിലെ ഹൗസ് സര്‍ജന്‍മാരും സീനിയര്‍വിദ്യാര്‍ഥികളും

DONT MISS
Top