ശിശുദിനത്തില്‍ പങ്കുചേര്‍ന്ന് ഗൂഗിളും; ‘ഡൂഡിള്‍ ഫോര്‍ ഗൂഗിള്‍’ മത്സര വിജയിയെ പ്രഖ്യാപിച്ചു

‘ഡൂഡിള്‍ ഫോര്‍ ഗൂഗിള്‍’ മത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചുകൊണ്ട് ശിശുദിനം ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ഗൂഗിളും. ശിശുദാനാഘോഷത്തോടനുബന്ധിച്ച് നടത്തിയ ‘ഗൂഗിളിന് ഒരു ഡൂഡിള്‍’ എന്ന് മത്സരത്തില്‍ നിന്നും തിരഞ്ഞെടുത്ത ഡൂഡിലാണ് ഗൂഗിള്‍ ഇന്ത്യ ഇന്ന് ഹോംപേജില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്നുളള ഏഴു വയസ്സകാരി ദിവ്യാന്‍ഷി സിംങ്ഹലാണ് ഗൂഗിലിന്റെ മനം കവര്‍ന്ന ഡൂഡില്‍ ചിത്രത്തിന്റെ സൃഷ്ടാവ്.

‘നടക്കുന്ന മരങ്ങള്‍’ എന്നാതാണ് ചിത്രത്തിന്റെ തലക്കെട്ട്. ഭാവിതലമുറയെ വനനശീകരണത്തില്‍ നിന്ന് ഒഴിവാക്കാന്‍ മരങ്ങളെ സംരക്ഷിക്കുന്നതിനുളള സന്ദേശമാണ് ചിത്രത്തിലൂടെ ദിവ്യാന്‍ഷി പങ്കുവച്ചത്. 1.1 ലക്ഷം വിദ്യാര്‍ത്ഥികളില്‍ നിന്നാണ് രണ്ടാം ക്ലാസ്സുകാരിയായ ദിവ്യാന്‍ഷി വിജയിയായത്.

Also Read: കേരളത്തിന്റെ പവര്‍ലിഫ്റ്റിംഗ് ദേശീയ ചാമ്പ്യനായ ജൂനിയര്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച് തോളെല്ല് തെറിപ്പിച്ചു; റാഗിംഗ് ക്രൂരതയുമായി എറണാകുളം മെഡിക്കല്‍ കോളെജിലെ ഹൗസ് സര്‍ജന്‍മാരും സീനിയര്‍വിദ്യാര്‍ഥികളും

ഞാന്‍ വളരുമ്പോള്‍ ലോകത്തിലുളള എല്ലാ മരങ്ങള്‍ക്കും നടക്കാനോ പറക്കാനോ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നമ്മള്‍ നമ്മുടെ കൂട്ടുകാരോട് ചോദിക്കുന്നത് പോലെ മരങ്ങളോടും മറ്റൊരു സ്ഥലത്തേക്ക് മാറാമോയെന്ന് ചോദിക്കാനാക്കും. ഇതു വഴി ഭൂമിയിലെ വനനശീകരണം കുറയും, ദിവ്യാന്‍ഷിയുടെ വാക്കുകളാണിവ. തന്റെ മുത്തശ്ശിയെ കാണാന്‍ പോയപ്പോള്‍ അവിടെ മരങ്ങള്‍ മുറച്ചു മാറ്റുന്നത് കണ്ടപ്പോഴാണ് ഈ ആശയം തനിക്ക് ലഭിച്ചതെന്ന് ദിവ്യാന്‍ഷി പറഞ്ഞു.

‘ ഞാന്‍ വളരുമ്പോള്‍ ഞാന്‍ പ്രതീക്ഷിക്കുന്നത് ‘, മലിനമാകാത്ത ഭൂമി, ആകാശം എന്നു തുടങ്ങി പറക്കും ഷൂ, ദൂരെയുളള സുഹൃത്തിനെ ഞൊടിയിടയില്‍ സന്ദര്‍ശിക്കാന്‍ കഴിയുന്ന ടെലിപ്പോര്‍ട്ടിങ് മെഷീന്‍ എന്നീ ആശയങ്ങളായിരുന്നു ഡൂഡിള്‍ ഡിസൈനിനായി ഗൂഗിള്‍ നല്‍കിയത്.

Also Read: കേരളത്തിന്റെ പവര്‍ലിഫ്റ്റിംഗ് ദേശീയ ചാമ്പ്യനായ ജൂനിയര്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച് തോളെല്ല് തെറിപ്പിച്ചു; റാഗിംഗ് ക്രൂരതയുമായി എറണാകുളം മെഡിക്കല്‍ കോളെജിലെ ഹൗസ് സര്‍ജന്‍മാരും സീനിയര്‍വിദ്യാര്‍ഥികളും

2009 മുതല്‍ ശിശുദിനത്തോടനുബന്ധിച്ച് ഗൂഗിള്‍ ഒന്നു മുതല്‍ പത്താം ക്ലാസ്സുവരെയുളള വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ‘ഗൂഗിളിനായി ഒരു ഡൂഡിള്‍’ എന്ന മത്സരം സംഘടിപ്പിക്കാറുണ്ട്. മത്സരത്തിലെ വിജയുടെ ഡിസൈനാകും നവംബര്‍ പതിനാലിന് ഗൂഗില്‍ ഹോംപേജില്‍ ഫീച്ചര്‍ ചെയ്യുന്നത്. സെപ്റ്റംബര്‍ 30 വരെ എന്‍ട്രികള്‍ക്കായി തുറന്നിരുന്ന ഗൂഗിള്‍ ഡൂഡില്‍ ഫോര്‍ ഗൂഗിള്‍ മത്സരത്തിന്റെ 2019 പതിപ്പ് അഞ്ച് വിഭാഗങ്ങളിലായാണ് നടന്നത്.

1-2, 3-4, 5-6, 7-8, 9-10 എന്നിങ്ങനെ ക്ലാസ് അടിസ്ഥാനപ്പെടുത്തി അഞ്ച് വിഭാഗങ്ങളിലായായിരുന്നു മത്സരം. ഓരോ ഗ്രൂപ്പില്‍ നിന്നും 20 ഫൈനലിസ്റ്റുകള്‍. ഇത്തരത്തില്‍ തെരഞ്ഞെടുത്ത ഡിസൈനുകള്‍ ഗൂഗില്‍ വെബ്സൈറ്റില്‍ വോട്ടിനിടും. ക്രിയേറ്റിവിറ്റി, തീം കമ്മ്യൂണിക്കേഷന്‍, ആര്‍ട്ടിസ്റ്റിക് മെറിറ്റ് എന്നിവ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്.

പൊതു വോട്ടിംഗിനെ അടിസ്ഥാനമാക്കിയുള്ള ക്യുമുലേറ്റീവ് സ്‌കോര്‍, ഗസ്റ്റ് ജഡ്ജിമാരുടെ സ്‌കോറുകള്‍ എന്നിവ നോക്കി ഗൂഗിള്‍ എക്സിക്യൂട്ടീവുകളുടെ പാനല്‍ വിജയിയെ തിരഞ്ഞെടുക്കും. അഞ്ചു ലക്ഷം രൂപയുടെ കോളേജ് സ്‌കോളര്‍ഷിപ്പും രണ്ടുലക്ഷം രൂപയുടെ ടെക്നോളജി പാക്കേജുമാണ് വിജയിക്ക് ലഭിക്കുക.

Also Read: കേരളത്തിന്റെ പവര്‍ലിഫ്റ്റിംഗ് ദേശീയ ചാമ്പ്യനായ ജൂനിയര്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച് തോളെല്ല് തെറിപ്പിച്ചു; റാഗിംഗ് ക്രൂരതയുമായി എറണാകുളം മെഡിക്കല്‍ കോളെജിലെ ഹൗസ് സര്‍ജന്‍മാരും സീനിയര്‍വിദ്യാര്‍ഥികളും

DONT MISS
Top