ശബരിമല വിധി വിശാല ബെഞ്ചിനു വിട്ടത് പഴയ വിധി സ്റ്റേ ചെയ്തതിനു തുല്യമാണെന്ന് വെള്ളാപ്പള്ളി നടേശന്‍

ശബരിമല വിധിയില്‍ സന്തോഷമെന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അന്തിമ വിധി വന്നാലേ അത് ആഘോഷിക്കാന്‍ കഴിയൂ. അതുവരെ വിശ്വാസികളായ യുവതികള്‍ ശബരിമലയ്ക്ക് പോവില്ലെന്നാണ് കരുതുന്നത്. ഇത്തവണ യുവതികളെ എത്തിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുമെന്ന് തോന്നുന്നില്ല. വിശാല ബെഞ്ചിനു വിട്ടതോടെ പഴയ വിധി സ്റ്റേ ചെയ്തതിനു തുല്യമാണെന്നും വെള്ളാപ്പള്ളി നടേശന്‍ കാണിച്ചുകുളങ്ങരയില്‍ പറഞ്ഞു

DONT MISS
Top