ശബരിമല പുനപരിശോധന ഹര്‍ജി വിശാല ബെഞ്ചിന് മുന്നിലെത്തിയാലും ദേവസ്വം ബോര്‍ഡ് വിശ്വാസികള്‍ക്കൊപ്പം: എന്‍ വാസു

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പുനപരിശോധന ഹര്‍ജി സുപ്രിം കോടതിയുടെ ഏഴംഗ വിശാല ബെഞ്ചിന് മുന്നിലെത്തിയാലും വിശ്വാസികള്‍ക്ക് ഒപ്പമുള്ള നിലപാടായിരിക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റേതെന്നു നിയുക്ത പ്രസിഡന്റ് എന്‍. വാസു. ദേവസ്വം ബോര്‍ഡ് ഇതുവരെ സ്വീകരിച്ചിട്ടുള്ള നിലപാടുകളെല്ലാം വിശ്വാസികളുടെ വികാരം മാനിച്ചുള്ളതാണ്. വിധിയുടെ വിശദാംശങ്ങള്‍ പഠിച്ചശേഷം, ബോര്‍ഡ് യോഗംചേര്‍ന്നു തീരുമാനങ്ങള്‍ എടുക്കുമെന്നും എന്‍ വാസു പറഞ്ഞു.

DONT MISS
Top