ശബരിമല പുനഃപരിശോധന ഹര്‍ജി: ഏഴംഗ ഭരണഘടന ബെഞ്ചിന് വിട്ടു; യുവതീപ്രവേശന വിധിക്ക് സ്റ്റേയില്ല

ദില്ലി: ശബരിമല പുനഃപരിശോധന ഹര്‍ജി ഏഴംഗ ഭരണഘടന ബെഞ്ചിന് വിട്ടു. .ശബരിമലയില്‍ പ്രായവ്യത്യാസമില്ലാതെ സ്ത്രീപ്രവേശം അനുവദിച്ച 2018 സെപ്റ്റംബര്‍ 28ലെ വിധിക്കെതിരേ വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചാണ് വിധി. മുസ്‌ലീം സ്ത്രീകളുടെയുംപാഴ്‌സി സ്ത്രീകളുടെയും ആരാധനാലായങ്ങളിലേക്കുള്ള പ്രവേശനവും ബെഞ്ച് പരിഗണിക്കണിച്ചാണ് ഇത്തരത്തിലൊരു വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

പുനഃപരിശോധനാ ഹര്‍ജികള്‍ ഏഴംഗ ബെഞ്ചിലേക്ക് വിട്ടുന്നതില്‍ ജഡ്ജിമാരായ രോഹിങ്ക്യന്‍ നരിമാനും ഡി വൈ ചന്ദ്രചൂഡും വിയോജിച്ചു.  ഒരേ മതത്തിലെ രണ്ട് വിഭാഗങ്ങള്‍ക്കും തുല്യ അവകാശമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ഖാന്‍വീല്‍ക്കറും ഇന്ദുമല്‍ഹോത്രയും ഒപ്പിട്ട വിധി ചീഫ് ജസ്റ്റിസ് വായിച്ചത്.

മതപരമായ വിഷയങ്ങളെ നിസാരമായി കാണാനാവില്ലെന്നും വിഷയത്തില്‍ വിശാലമായ രീതിയില്‍ ചര്‍ച്ചയും പരിശോധനയും ആവശ്യമാണെന്ന് സുപ്രിംകോടതി പറഞ്ഞു. മതത്തിന് വലിയ പ്രാധാന്യം ഉണ്ടെന്നും ചീഫ് ജസ്റ്റിസ് രജന്‍ ഗൊഗോയ് പറഞ്ഞു.

Also Read: കേരളത്തിന്റെ പവര്‍ലിഫ്റ്റിംഗ് ദേശീയ ചാമ്പ്യനായ ജൂനിയര്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച് തോളെല്ല് തെറിപ്പിച്ചു; റാഗിംഗ് ക്രൂരതയുമായി എറണാകുളം മെഡിക്കല്‍ കോളെജിലെ ഹൗസ് സര്‍ജന്‍മാരും സീനിയര്‍വിദ്യാര്‍ഥികളും

DONT MISS
Top