ദിലീപിന്റെ ‘പ്രൊഫസര്‍ ഡിങ്കന്‍’ വിവാദത്തില്‍; നിര്‍മാതാവിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് കേസ്

ദിലീപ് നായകനായി വളരെ നേരത്തെ ഷൂട്ട് ആരംഭിച്ച ചിത്രമാണ് പ്രൊഫസ്സര്‍ ഡിങ്കന്‍. ഈ ചിത്രത്തിന്റെ നിര്‍മ്മാതാവിനെതിരെ ഇപ്പോള്‍ തട്ടിപ്പിന് കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. നിര്‍മാതാവ് സനല്‍ തോട്ടത്തിനു എതിരെയാണ് കോടികളുടെ തട്ടിപ്പിന് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ പേര് പറഞ്ഞുകൊണ്ട് അഞ്ച് കോടി രൂപയാണ് ഇയാള്‍ പരാതിക്കാരനില്‍ നിന്ന് വാങ്ങിയത്.

സിനിമയുടെ പേരില്‍ പലരില്‍ നിന്നായി ഇരുപത് കോടിയോളം രൂപ ഇയാള്‍ തട്ടിയെടുത്തിട്ടുണ്ട് എന്നാണ് ആരോപണമുയരുന്നത്. എന്നാല്‍ ചിത്രം ഇപ്പോഴും പൂര്‍ത്തിയാരാത്ത സാഹചര്യത്തിലാണ് ഇയാള്‍ക്കെതിരെ കേസുമായി ഇരിങ്ങാലക്കുട സ്വദേശശിയും പ്രവാസിയുമായ റാഫേല്‍ തോമസ് മുന്നോട്ടു വന്നിരിക്കുന്നത്. ആമി എന്ന സിനിമയുടെ നിര്‍മാതാവാണ് റാഫേല്‍.

പ്രശസ്ത ക്യാമറാമാന്‍ രാമചന്ദ്ര ബാബു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് പ്രൊഫസ്സര്‍ ഡിങ്കന്‍. ഒരു ത്രീഡി ചിത്രമായാണ് അദ്ദേഹം ഇത് ഒരുക്കുന്നത്. പ്രശസ്ത രചയിതാവായ റാഫി തിരക്കഥ ഒരുക്കിയ ഈ ചിത്രത്തില്‍ നമിതാ പ്രമോദ് ആണ് ദിലീപിന്റെ നായികയായി എത്തുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്‍, അജു വര്‍ഗീസ്, സുരാജ്, റാഫി എന്നിങ്ങനെ വലിയ താര നിരയാണ് ഈ ചിത്രത്തില്‍ അഭിനയിച്ചത്.

രാമചന്ദ്ര ബാബു തന്നെ ക്യാമറയും ചലിപ്പിച്ച ഈ ചിത്രത്തിന്റെ പോസ്റ്ററുകളും അതുപോലെ ഒരു ത്രീഡി ടീസറും ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ ചിത്രം പൂര്‍ത്തിയാക്കാന്‍ നിര്‍മ്മാതാവ് സനല്‍ തോട്ടം തയ്യാറാവാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന് പണം കടം കൊടുത്തവര്‍ ഇപ്പോള്‍ കേസുമായി മുന്നോട്ടു പോകുന്നത്. നിര്‍മാതാവിനെതിരെ ആരോപണമുന്നയിക്കുന്നവര്‍ ഇയാള്‍ നല്‍കിയ ചെക്ക് ഉള്‍പ്പെടെ നിരവധി തെളിവുകള്‍ പുറത്തുവിട്ടിട്ടുണ്ട്.

Also Read: കേരളത്തിന്റെ പവര്‍ലിഫ്റ്റിംഗ് ദേശീയ ചാമ്പ്യനായ ജൂനിയര്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച് തോളെല്ല് തെറിപ്പിച്ചു; റാഗിംഗ് ക്രൂരതയുമായി എറണാകുളം മെഡിക്കല്‍ കോളെജിലെ ഹൗസ് സര്‍ജന്‍മാരും സീനിയര്‍വിദ്യാര്‍ഥികളും

DONT MISS
Top