മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം; ഗവണര്‍ക്കെതിരെ ശിവസേന സുപ്രിംകോടതിയിലേക്ക്

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുന്നു. ഭൂരിപക്ഷം തെളിയിക്കുന്നതിന് സമയം നീട്ടി നല്‍കാന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി വിസമ്മതിച്ചതിനെതിരെയാണ് ശിവസേന സുപ്രിംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. സര്‍ക്കാര്‍ രൂപീകരണത്തില്‍ ബിജെപിയുമായി ഇടഞ്ഞ ശിവസേനക്ക് ഭൂരിപക്ഷം തെളിയിക്കുന്നതിന് 24 മണിക്കൂര്‍ സമയമാണ് ഗവര്‍ണര്‍ നല്‍കിയിരുന്നത്. എന്നാല്‍ സമയത്തിനുള്ളില്‍ എന്‍സിപിയുമായും കോണ്‍ഗ്രസുമായും ചര്‍ച്ചകള്‍ പൂര്‍ത്തികരിക്കാന്‍ ശിവസേനക്കായിരുന്നില്ല. വീണ്ടും സമയം നീട്ടിനല്‍കാന്‍ ശിവസേന ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടന്നില്ല. തുടര്‍ന്ന് മൂന്നാമത്തെ വലിയ കക്ഷിയായ എന്‍സിപിയോട് ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കുകയും ചെയ്തു. 24 മണിക്കൂര്‍ സമയം തന്നെയാണ് എന്‍സിപിക്കും നല്‍കിയിരിക്കുന്നത്.

also read: മലപ്പുറത്ത് പ്രണയത്തിന്റെ പേരില്‍ ബന്ധുക്കളുടെ ആക്രമണം; മര്‍ദ്ദനമേറ്റ യുവാവ് ജീവനൊടുക്കി, പെണ്‍കുട്ടി വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍

ബിജെപിക്ക് മൂന്ന് ദിവസം സമയമാണ് ഗവര്‍ണര്‍ നല്‍കിയിരുന്നത്. ഈ വിഷയം ചൂണ്ടികാണിച്ചാണ് ശിവസേന സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്. കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കബില്‍ സിബല്‍ ആണ് ശിവസേനക്ക് വേണ്ടി കോടതില്‍ ഹാജരാകുന്നത്. മറ്റു രണ്ടു കക്ഷികളുമായി ചര്‍ച്ചകള്‍ നടത്തി മാത്രമെ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കു. അത്‌കൊണ്ട് സമയം നീട്ടി നല്‍കണമെന്ന് ആദിത്യ താക്കറെ ഗവര്‍ണരെ കണ്ട് ആവശ്യം ഉന്നയിച്ചെങ്കിലും ഗവര്‍ണര്‍ ഇത് നിരസിച്ചു.

സര്‍ക്കാര്‍ രൂപവത്കരണത്തിന് 288 അംഗ നിയമസഭയില്‍ വേണം.കേവല ഭൂരിപക്ഷത്തിന് 145 അംഗങ്ങളുടെ പിന്തുണയും ആവശ്യമാണ്. എന്നാല്‍ ബിജെപിയുടെ അംഗബലം 105 ആണ് ഇതാണ് ബിജെപിയെ കുഴക്കുന്നത്. മുഖ്യമന്ത്രിസ്ഥാനം പങ്കുവെക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ശിവസേനയുമായി അഭിപ്രായ വിത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇതെല്ലാം സര്‍ക്കാര്‍ രൂപീകരണത്തിന് തടസ്സം സൃഷ്ട്ടിക്കുമെന്നാണ് എന്‍സിപി കോണ്‍ഗ്രസ് സര്‍ക്കാറിന്റെ കണക്കുകൂട്ടല്‍. എന്‍സിപിക്ക് ഗവര്‍ണര്‍ നല്‍കിയ സമയം ചൊവ്വാഴ്ച രാത്രി എട്ടരയോടെ അവസാനിക്കും. എന്നാല്‍ രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍
ശുപാര്‍ശ ചെയ്‌തെന്നാന്നും റിപ്പോര്‍ട്ടുകളുണ്ട്.

DONT MISS
Top