അയോധ്യ ക്ഷേത്ര നിര്‍മാണ ട്രസ്റ്റ്; യോഗി ആദിത്യ നാഥിനെ അധ്യക്ഷനാക്കണമെന്ന് രാമജന്മഭൂമി ന്യാസ്

ദില്ലി: അയോധ്യ ക്ഷേത്ര നിര്‍മാണ ട്രസ്റ്റിന്റെ നേതൃത്വം യോഗി ആദിത്യനാഥ് നല്‍കണമെന്ന് രാമജന്മഭൂമി ന്യാസ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി എന്ന നിലയിലല്ല, പകരം ഗോരഖ്‌നാഥ് മഠത്തിലെ മുഖ്യപൂജാരി എന്ന നിലയില്‍ യോഗി ആദിത്യനാഥിനെ ട്രസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നാ ആവശ്യമാണ് രാമജന്മഭൂമി ന്യാസ് ഉന്നയിച്ചിരിക്കുന്നത്.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ മൂന്നുമാസത്തിനുള്ളില്‍ ട്രസ്റ്റ് രൂപവത്കരിക്കണമെന്നാണ് സുപ്രികോടതി വിധി. എന്നാല്‍ ഏത് തരത്തിലായിരിക്കണം ട്രസ്റ്റ് രൂപവത്കരിക്കണമെന്നതിനെ കുറിച്ച് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലിനോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയമോപദേശം തേടിയിരുന്നു. ഗുജറാത്തിലെ സോമനാഥ് ക്ഷേത്രം നിര്‍മിക്കാന്‍ രൂപവത്കരിച്ച ട്രസ്റ്റിന്റെ മാതൃകയില്‍ആകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.

നിര്‍മോഹി അഖാഡയുടെ ഒരു പ്രതിനിധിയെ ട്രസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രിംകോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ എത്രപേര്‍ എന്ന കാര്യത്തില്‍ സുപ്രിംകോടതി വ്യക്തത വരുത്തിയിട്ടില്ല. എത്ര അംഗങ്ങള്‍ വേണമെന്ന കാര്യത്തില്‍ നിയമ മന്ത്രാലയത്തിന്റെ ഉപദേശങ്ങള്‍ ലഭിച്ചതിന് ശേഷം മാത്രമേ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂവെന്നാണ് സൂചന.

DONT MISS
Top