കുവൈത്തില്‍ ശനിയാഴ്ച രാത്രിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ ശനിയാഴ്ച രാത്രിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു. അഞ്ചോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നഴ്‌സ്മാരുമായി ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ വാഹനം സ്വദേശിയുടെ വാഹനവുമായി കൂട്ടിയിടിച്ചാണു അപകടം ഉണ്ടായത്. കെഒസി ആശുപത്രിയില്‍ കെആര്‍എച്ച് കമ്പനിയുടെ കീഴില്‍ നഴ്‌സായി ജോലി ചെയ്യുന്ന മേഴ്‌സി മറിയക്കുട്ടിയാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ പുറത്തേക്ക് തെറിച്ച മേഴ്‌സി വാഹനത്തിന്റെ പിന്‍ഭാഗത്തുള്ള ചക്രത്തിനടിയില്‍ കുടുങ്ങുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ സിക്‌സ്ത് റിംഗ് റോഡിനും അഹമ്മദി റോഡിനും ഇടയിലാണു അപകടം നടന്നത്. പരിക്കേറ്റ മറ്റു നഴ്‌സുമാരെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണു പ്രാഥമിക വിവരം.

DONT MISS
Top