“വിരാട് കോലിക്കും അസാധ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ള താരമാണ് രോഹിത് ശര്‍മ”, ഹിറ്റ്മാനെ പുകഴ്ത്തി വീരേന്ദ്രര്‍ സേവാഗ്

ഇന്ത്യന്‍ ക്രിക്കറ്റിന്റെ സ്വന്തം ഹിറ്റ്മാന്‍ രോഹിത് ശര്‍മയെ പുകഴ്ത്തി ഇന്ത്യയുടെ എക്കാലത്തേയും ഏറ്റവും മികച്ച വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സേവാഗ്. രാജ്‌കോട്ട് ട്വന്റി20ല്‍ രോഹിത് പുറത്തെടുത്ത പ്രകടനമാണ് രോഹിതിനെ അഭിനന്ദനത്തിന് പാത്രമാക്കിത്. കോലിക്കുപോലും അസാധ്യമായത് രോഹിതിന് സാധിക്കും എന്നാണ് സേവാഗ് പറഞ്ഞത്.

“ഒരു ഓവറില്‍ 3-3 സിക്‌സ് അടിക്കുന്നതും 45 പന്തില്‍നിന്ന് 80-90 റണ്‍സ് നേടുന്നതുമൊന്നും ഒട്ടും എളുപ്പമുള്ള കാര്യമല്ല. ഇത് ചെയ്യാന്‍ കോലിക്കുപോലും പലപ്പോഴും സാധ്യമല്ല”, സേവാഗ് പറഞ്ഞു.

പലപ്പോഴും രോഹിതിന്റെ ബാറ്റിംഗ് സച്ചിന്‍ ടെണ്ടുല്‍ക്കറെ ഓര്‍മിപ്പിക്കുന്നു. എനിക്ക് റണ്‍സ് നേടാമെങ്കില്‍ നിങ്ങള്‍ക്ക് എന്തുകൊണ്ട് റണ്‍സ് നേടിക്കൂടാ എന്ന് സച്ചിന്‍ സഹതാരങ്ങളോട് ചോദിക്കുമായിരുന്നു. അദ്ദേഹം മനസിലാക്കേണ്ട ഒരു കാര്യം ഒരേയൊരു ദൈവം മാത്രമേയുള്ളൂ, ആ ദൈവം ചെയ്യുന്നതെല്ലാം മറ്റുള്ളവര്‍ക്ക് ചെയ്യാന്‍ സാധിക്കുകയുമില്ല എന്നാണെന്നും സെവാഗ് പറഞ്ഞു.

Also Read: കേരള സര്‍ക്കാരും മോദി സര്‍ക്കാരും ചെയ്യുന്നത് ഒരുപോലെയാവരുത്: കാനം രാജേന്ദ്രന്‍

DONT MISS
Top