ബാഗ്ദാദില്‍ പ്രക്ഷോഭം; സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി പ്രതിഷേധക്കാര്‍

ബാഗ്ദാദ്: സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി ബാഗ്ദാദില്‍ പ്രതിഷേധം. അഴിമതി തടയുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. പ്രധാന ജംഗ്ഷനുകളില്‍ വണ്ടികള്‍ പാര്‍ക്ക് ചെയ്താണ് സമരക്കാര്‍ വഴി തടയുന്നത്. പ്രധാന റോഡുകളെല്ലാം പ്രതിഷേധക്കാര്‍ അടച്ചു.

സ്‌കൂളുകളില്‍ എത്തുന്ന കുട്ടികള്‍ സമരത്തിന് പിന്തുണയുമായി കുത്തിയിരിക്കുകയാണ്. നിരവധി അധ്യാപകരും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞുകിടക്കുന്നു. . ഒക്ടോബര്‍ 17നാണ് ബാഗ്ദാദില്‍ പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. കിഴക്കന്‍ ബാഗ്ദാദിലെ റോഡുകളുടെ അവസ്ഥ അതീവ ദയനീയമാണ്. അഴിമതിക്കാരേയും അവരുടെ ശിങ്കിടികളേയും പുറത്താക്കുന്നത് വരെ സമരം തുടരുമെന്നാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവര്‍ വ്യക്തമാക്കുന്നത്.

protester in Baghdad

തലസ്ഥാനത്തെ പ്രതിഷേധക്കാരെ തടയാന്‍ പൊലീസ് ശ്രമിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. സര്‍ക്കാരിനുള്ള സന്ദേശമാണ് നിരത്തുകള്‍ അടക്കുന്നതിലൂടെ നല്‍കുന്നതെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. പ്രധാന നിരത്തുകളില്‍ ടയറുകള്‍ നിരത്തിയിട്ട് കത്തിച്ച ശേഷം ചുവന്ന ബാനറുകളില്‍ ജനങ്ങളുടെ നിര്‍ദേശത്തെ തുടര്‍ന്ന് അടച്ചിരിക്കുന്നുവെന്ന അറിയിപ്പും സ്ഥാപിച്ച് കഴിഞ്ഞു പ്രതിഷേധക്കാര്‍

Protesters at Baghdad's Tahrir Square, Iraq. Photo: 2 November 2019 Young protesters block a road in Baghdad, Iraq. Photo: 3 November 2019
DONT MISS
Top