ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോറ്റു

ഹൈദരാബാദ്: തോല്‍വി ആവര്‍ത്തിച്ച് ബ്ലാസ്‌റ്റേഴ്‌സ്. സീസണിലെ ആദ്യ എവേ മത്സരത്തില്‍ ഹൈദരാബാദില്‍വെച്ച് ഹൈദരാബാദിനോടുതന്നെയാണ് കേരളം പരാജയപ്പെട്ടത്. ഹൈദരാബാദിന്റെ ആദ്യ ജയമാണ് അവര്‍ ഇന്ന് നേടിയത്.

രണ്ട് ഗോളുകള്‍ ആതിഥേയര്‍ നേടിയപ്പോള്‍ ഒരെണ്ണം മാത്രമാണ് കേരളത്തിന് നേടാന്‍ കഴിഞ്ഞത്. ആദ്യ പകുതിയില്‍ ലീഡ് എടുത്തതിന് ശേഷമായിരുന്നു പരാജയം ഏറ്റുവാങ്ങല്‍. ഹൈദരാബാദിന്റെ ആദ്യ മത്സരങ്ങള്‍ രണ്ടും എവേ മാച്ചുകള്‍ ആയിരുന്നു. അതിനാല്‍ ആദ്യ ജയം സ്വന്തം തട്ടകത്തിലായി.

മലയാളി താരം കെപി രാഹുലാണ് മുപ്പത്തിനാലാം മിനുട്ടില്‍ കേരളത്തിന് ലീഡ് സമ്മാനിച്ചത്. പിന്നീട് രണ്ടാം പകുതിയില്‍ പെനാല്‍റ്റിയിലൂടെ ഹൈദഗാബാദ് കളിയിലേക്ക് തിരിച്ചുവന്നു. പിന്നീടൊരു വെടിയുണ്ടകണക്കെയുള്ള ഫ്രീകിക്കിലൂടെ മാഴ്‌സലീഞ്യോ പെരേര ഹൈദരാബാദിന്റെ വിജയഗോള്‍ സ്വന്തമാക്കി.

കഴിഞ്ഞ സീസണുകളിലെ കളി വീണ്ടും ബ്ലാസ്‌റ്റേഴ്‌സ് ആവര്‍ത്തിച്ചു. നിരവധി അവസരങ്ങള്‍ കളഞ്ഞുകുളിച്ചു. മത്സരത്തിലുടനീളമുണ്ടായ മേധാവിത്തം ഗോളിലേക്ക് എത്തിയില്ല. ഇതോടെ വീണ്ടും പരാജയവഴിയിലേക്ക് ബ്ലാസ്റ്റേഴ്‌സ് തിരിച്ചെത്തി. സീസണിലെ ആദ്യ കളി വിജയിച്ച് തുടങ്ങിയാല്‍ പിന്നീട് പരാജയങ്ങള്‍ മാത്രം നേടുക എന്ന പതിവ് ഇത്തവണയും ആവര്‍ത്തിക്കപ്പെടുന്നു.

Also Read: സ്വന്തമായി സ്മാര്‍ട്ട് ഫോണുമായി ടിക് ടോക് കമ്പനി; തുടക്കം 8 ജിബി റാം വേരിയന്റില്‍

DONT MISS
Top