സ്വന്തമായി സ്മാര്‍ട്ട് ഫോണുമായി ടിക് ടോക് കമ്പനി; തുടക്കം 8 ജിബി റാം വേരിയന്റില്‍

ടിക് ടോക് എന്ന ജനപ്രിയ ആപ്ലിക്കേഷന്റെ ഉടമസ്ഥരായ ബൈറ്റ്ഡാന്‍സ് സ്മാര്‍ട്ട് ഫോണുമായി രംഗത്ത്. ജിയാന്‍ഗുവോ പ്രോ 3 എന്ന ഫോണാണ് ഇപ്പോള്‍ വിപണിയില്‍ കമ്പനി എത്തിച്ചിരിക്കുന്നത്. ഉയര്‍ന്ന സ്‌പെസിഫിക്കേഷനിലാണ് ഫോണ്‍ അവതരിച്ചിരിക്കുന്നത്.

6.39 എഫ്എച്ച്ഡി പ്ലസ് അമോലെഡ് സ്‌ക്രീനാണ് ഫോണിനുള്ളത്. സ്‌നാപ്ഡ്രാഗണ്‍ 855 പ്ലസ് പ്രോസസ്സര്‍. പിന്‍ വശത്ത് നാല് ക്യാമറകളുണ്ട്. 48 എംപി പ്രധാന ക്യാമറ, 13 എംപി അള്‍ട്രാ വൈഡ്, 8 എംപി ടെലി, 5 എംപി മാക്രോ ലെന്‍സ് എന്നിവയാണ് പിന്നില്‍.

മുന്‍വശത്ത് 20 എംപി ക്യാമറയാണുള്ളത്. ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍ പ്രിന്റ് സ്‌കാനറുണ്ട്. 4000എംഎഎച്ച് ബാറ്ററി 18 വാട്ട് ഫാസ്റ്റ് ചാര്‍ജ്ജിംഗ് പിന്തുണയ്ക്കുന്നു. എട്ട് ജിബി റാമിന് 2899 യുവാന്‍ വിലവരും. ഏകദേശം 30,000 രൂപയ്ക്ക് അടുത്തുവരും ഇത്. 128 ജിബിയാണ് ഈ വേരിയന്റിന്റെ ആന്തരിക സംഭരണ ശേഷി. 256 ജിബി സ്റ്റോറേജ് വേരിയന്റ് 32,000 രൂപയ്ക്കും 12 ജിബി റാം വേരിയന്റ് 36,000 രൂപയ്ക്കും ലഭിക്കും.

Also Read: പോകല്ലേ ടീച്ചറെ;സ്‌കൂളില്‍ നിന്നും പുറത്താക്കിയ അധ്യാപികയെ കെട്ടിപ്പിടിച്ച് കരഞ്ഞ് കുട്ടികള്‍

DONT MISS
Top