എന്തുകൊണ്ടാണ് പാസ്‌പോര്‍ട്ടുകള്‍ നാല് നിറങ്ങളില്‍ മാത്രം; പാസ്‌പോര്‍ട്ടുകളെക്കുറിച്ച് രസകരമായ ചിലകാര്യങ്ങള്‍

ലോകമെമ്പാടുമുള്ള പാസ്‌പോര്‍ട്ടുകള്‍ കറുപ്പ്, നീല, ചുവപ്പ്, പച്ച എന്നീ നാല് നിറങ്ങളില്‍ മാത്രമാണ് നിര്‍മ്മിച്ചിരിക്കുന്നത്. പാസ്‌പോര്‍ട്ടുകള്‍ ഏത് നിറങ്ങളാകാണമെന്ന നിയമങ്ങള്‍ കാരണമാണിതെന്ന് നിങ്ങള്‍ ഒരു പക്ഷെ ചിന്തിച്ചേക്കാം, പക്ഷേ പാസ്‌പോര്‍ട്ടുകള്‍ ഈ നിറങ്ങളില്‍ തന്നെ ഉണ്ടാക്കണം എന്നൊരു ഔദ്യോഗിക നിയമങ്ങളോ നിയന്ത്രണങ്ങളോ ഇല്ല എന്നതാണ് അതിശയകരമായൊരു കാര്യം. എല്ലാ രാജ്യങ്ങള്‍ക്കും അവര്‍ക്ക് ആവശ്യമുള്ള നിറം തെരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യമുണ്ട്. അതൊടൊപ്പം തന്നെ പാസ്‌പോര്‍ട്ടുകളുടെ ഡിസൈനുകളിലും നിയമങ്ങള്‍ ഇല്ലെങ്കിലും ഇവയുടെ ഡിസൈനുകള്‍ക്കെല്ലാം പൊതു സ്വാഭവമുണ്ടെന്ന് കാണാം. പാസ്‌പ്പോര്‍ട്ടുകളെക്കുറിച്ച് ചില രസകരമായ കാര്യങ്ങളാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

Image result for different country passports image

also read:  തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും കനത്ത മഴ തുടരുന്നു; ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

പാസ്‌പോര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നതായി പൊതുവായി നീല, പച്ച, ചുവപ്പ്, കറുപ്പ് എന്നീ നിറങ്ങളാണ് ഉപയോഗിക്കുന്നത്. ഓരോ രാജ്യത്തിനും അനുസരിച്ച് ഈ നിറങ്ങളില്‍ വ്യത്യാസമുണ്ടാകുമെന്ന് മാത്രം. അതായത് ഇവയെ ഓരോന്നിനെയും വേറിട്ട് തിരിച്ചറിയുന്നതിനായി ഈ നിറങ്ങളുടെ വ്യത്യസ്തമായ ഷെയ്ഡുകളിലായിരിക്കും പാസ്‌പോര്‍ട്ടുകള്‍ തയ്യാറാക്കുന്നത്. രാജ്യത്തിന്റെ സവിശേഷതകള്‍ പ്രതിഫലിപ്പിക്കുന്നതിനായി ചില പേജുകളില്‍ വ്യത്യസ്തമായ ഡിസൈനുകളും കാണാം. ബ്രെക്‌സിറ്റിന് ശേഷം ബ്രിട്ടീഷ് പാസ്‌പോര്‍ട്ടിന് എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടാവുകയെന്നതിനെ സംബന്ധിച്ച് ചൂട് പിടിച്ച ചര്‍ച്ചകള്‍ ആരംഭിച്ചിട്ട് കുറച്ച് നാളുകളായി . നേരത്തെയുണ്ടായിരുന്ന ഒറിജിനല്‍ നേവി കളറിലേക്ക് തിരിച്ച് പോകണമെന്നാണ് നിരവധി പേര്‍ അവകാശപ്പെടുന്നത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ ചേര്‍ന്നതിന് ശേഷം പാസ്‌പോര്‍ട്ട് ബര്‍ഗണ്ടി കളറിലാക്കുകയായിരുന്നു.

also read;  കൊല്ലം ജില്ലയില്‍ ശക്തമായ മഴ തുടരുന്നു; കിഴക്കന്‍ മേഖലയില്‍ വ്യാപക നാശ നഷ്ടം; ആവണീശ്വരത്ത് 15 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

നിയോണ്‍, പിങ്ക് എന്നതിനേക്കാള്‍ നീല, പച്ച, ചുവപ്പ്, കറുപ്പ് എന്നിവ ഔദ്യോഗിക നിറങ്ങളായി കാണപ്പെടുന്നതിനാലാണ് രാജ്യങ്ങള്‍ ഇവ തെരഞ്ഞെടുക്കുന്നത്. അതൊടൊപ്പം തന്നെ പാസ്‌പ്പോര്‍ട്ടുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അഴുക്കിന്റെയും, മടക്കിന്റെയും, കീറലിന്റയും അടയാളങ്ങള്‍ മറയ്ക്കാന്‍ ഇരുണ്ട നിറങ്ങള്‍ക്ക് സാധിക്കും. നിറം തെരഞ്ഞെടുക്കുമ്പോള്‍ ആ രാജ്യത്തിന്റെ സംസ്‌കാരത്തെയും ചരിത്രപരമായ പ്രാധാന്യത്തെ കൂടി നിര്‍ണ്ണയിക്കുന്ന നിറങ്ങളാണ് രാജ്യങ്ങള്‍ തെരഞ്ഞെടുക്കുന്നത്. ഉദാഹരണത്തിന് പച്ച നിറത്തിന് ഇസ്ലാമിക രാജ്യങ്ങള്‍ക്ക് മതപരമായ പ്രാധാന്യമുണ്ട്. സൗദി അറേബ്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളെല്ലാം തന്നെ പച്ച നിറമാണ് പാസ്‌പോര്‍ട്ടുകള്‍ക്ക് ഉപയോഗിക്കുന്നത്. മുഹമ്മദ് നബിയുടെ പ്രിയപ്പെട്ട നിറമാണെന്നതും പ്രകൃതിയുടെയും ജീവിതത്തിന്റെയും പ്രതീകമായുമായിട്ടാണ് പച്ച കരുതപ്പെടുന്നത്. ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളും പാസ്‌പോര്‍ട്ടിന് പച്ച നിറമാണ് ഉപയോഗിക്കുന്നത്. അതേസമയം, തങ്ങളുടെ പാസ്‌പോര്‍ട്ടിന്റെ നിറം പല തവണ മാറ്റിയിട്ടുണ്ടെങ്കിലും, റോയല്‍റ്റിയെ പ്രതിനിധീകരിക്കുന്ന നീല നിറത്തിലേക്ക് തന്നെ അമേരിക്കക്കാര്‍ വീണ്ടും തിരിച്ചെത്തി. ബോട്‌സ്വാന, ന്യൂസിലാന്റ് തുടങ്ങിയ വളരെ കുറച്ച് രാജ്യങ്ങള്‍ മാത്രമാണ് പാസ്‌പോര്‍ട്ടുകള്‍ക്ക് കറുത്ത നിറം ഉപയോഗിക്കുന്നത്.

സാംസ്‌കാരിക സ്വാധീനത്തിന്റെയും പ്രായോഗികതയുടെയും മിശ്രിതമായിട്ടാണ് പാസ്‌പോര്‍ട്ടിന് നിറം തെരഞ്ഞെടുക്കുന്നത് . യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങള്‍ ഇഷ്ടപ്പെടുന്ന നിറമാണ് ബര്‍ഗണ്ടി, അതേസമയം ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ക്ക് കടും നീല നിറമാണ് ഉപയോഗിക്കുന്നത്. കടും നീല ഇന്ത്യന്‍ സംസ്‌കാരത്തിന്റയും മതത്തിന്റെയും സവിശേഷതയാണ്. ഇന്ത്യന്‍ പതാകയിലെ അശോക ചക്രത്തിനും കടും നീല നിറമാണ് . വിശാലമായ ആകാശത്തെയും സമുദ്രത്തെയുമാണ് ഈ നിറം പ്രതിനിധീകരിക്കുന്നത്. ഹിന്ദുമതത്തിലും നീല എന്നത് ഏറെ ബഹുമാനിക്കപ്പെടുന്ന ഹിന്ദു ദേവന്മാരില്‍ ഒരാളായ ശ്രീ കൃഷ്ണന്റെ നിറമാണ്.

Image result for different country passports image

also read:  പോളിംഗ് മാറ്റിവെക്കേണ്ട സാഹചര്യമില്ല, ആവശ്യമെങ്കില്‍ സമയം നീട്ടി നല്‍കും: ടിക്കാറാം മീണ

എന്നിരുന്നാലും, പാസ്‌പോര്‍ട്ടുകള്‍ നിര്‍മ്മിക്കുമ്പോള്‍ എല്ലാ രാജ്യങ്ങളും പാലിക്കേണ്ട ചില നിയമങ്ങളുണ്ട്. പാസ്‌പോര്‍ട്ടുകള്‍ മടങ്ങാതിരിക്കാനും ക്രീസുചെയ്യാതിരിക്കാനും അതൊടൊപ്പം തന്നെ രാസവസ്തുക്കള്‍, കടുത്ത താപനില, ഈര്‍പ്പം, വെളിച്ചം എന്നിവയെ പ്രതിരോധിക്കാന്‍ കഴിവുളള മെറ്റീരിയലിലാണ് നിര്‍മ്മിക്കേണ്ടത്. മെന്റല്‍ ഫ്‌ലോസ് അനുസരിച്ച്, ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (കഇഅഛ) ടൈപ്പ്‌ഫേസ്, തരം, വലുപ്പം, ഫോണ്ട് എന്നിവയെക്കുറിച്ചും നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. എല്ലാ പാസ്‌പോര്‍ട്ടുകളും 15.5 സെന്റിമീറ്റര്‍ നീളവും 10.5 സെന്റിമീറ്റര്‍ വീതിയുമുള്ളവയാണ്. ഇവയ്‌ക്കെല്ലാം 32 പേജുകളുമുണ്ട്. ഇവയില്‍ 28 പേജുകള്‍ വിസകള്‍ക്കും സ്റ്റാമ്പുകള്‍ക്കുമായി ഒഴിച്ചിട്ടിരിക്കുന്നവയാണ്. ആദ്യത്തെ നാല് പേജുകളില്‍ പാസ്‌പോര്‍ട്ട് ഉടമയുടെ വ്യക്തിപരമായ വിവരങ്ങളും ഫോട്ടോയുമാണ് ഉള്‍പ്പെടുത്തുന്നത്. ഓരോ രാജ്യത്തിന്റെയും പേരും ലോഗോയും മുന്‍ഭാഗത്ത് മുദ്രണം ചെയ്തിരിക്കണം.

also read:  കൂടത്തായി കൂട്ടക്കൊല: ജോളിയുടെ മറ്റ് കേസുകള്‍ ഏറ്റെടുക്കുന്നത് ആലോചിച്ചതിന് ശേഷമെന്ന് ആളൂര്‍ അസോസിയേറ്റ്സ്

Image result for different country passports image

ലോകമെമ്പടുമുളള പാസ്‌പോര്‍ട്ടുകള്‍ക്ക് പൊതുവായ ചില സാമ്യതകളുണ്ടെന്നത് മിക്കവര്‍ക്കും അറിയാത്ത കാര്യമാണ്. 1920ലായിരുന്നു ആദ്യമായി പാസ്‌പോര്‍ട്ട് ഡിസൈന്‍ പുറത്ത് വന്നത്. ഇതിനെ തുടര്‍ന്ന് ഓരോ രാജ്യത്തിന്റെ പാസ്‌പോര്‍ട്ടുകളിലും തുല്യ എണ്ണം പേജുകളായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. കൂടാതെ ഇവ ഒരേ ആകൃതിയിലും ഡിസൈനിലും ലേ ഔട്ടിലുമുള്ളതായിരുന്നു. യുദ്ധത്തെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും വ്യത്യസ്തമായ ആകൃതിയിലും നിറങ്ങളിലുമുള്ള യാത്രരേഖള്‍ ഓരോ രാജ്യങ്ങളും നടപ്പിലാക്കുകയും ചെയ്തു. യാത്രക്കെകുന്ന സ്വാതന്ത്ര്യത്തിനനുസരിച്ച് ഓരോ പാസ്‌പോര്‍ട്ടിനും റാങ്കിങും നില്‍കിയിട്ടുണ്ട്. ഇതനുസരിച്ച് ജര്‍മനിയുടേതാണ് ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട്. 82.7 ശതമാനം സ്‌കോറുമായി ആറാം വര്‍ഷവും ജര്‍മനി ഈ സ്ഥാനത്ത് തുടരുന്നു. എന്നാല്‍ 79.2 ശതമാനം സ്‌കോറുള്ള ബ്രിട്ടീഷ് പാസ്‌പോര്‍ട്ടിന് വെറും 12ാം സ്ഥാനം മാത്രമേയുള്ളൂ. ലോ പ്രഫസറായ ഡിമിത്രി കോചെനോവാണ് പാസ്‌പോര്‍ട്ടുകളെ സംബന്ധിച്ച ഈ രസകരമായ പഠനം നടത്തിയിരിക്കുന്നത്.

DONT MISS
Top