മദീന ബസ് അപകടം; ഏഴ് ഇന്ത്യക്കാരെ കാണാനില്ലെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ്

ജിദ്ദ:സൗദിയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് മണ്ണ് മാന്തിയന്ത്രവുമായി കൂട്ടിയിടിച്ച് 35 പേര്‍ മരിച്ച സംഭവത്തില്‍ ഏഴ് ഇന്ത്യക്കാരെ കാണാനില്ലെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ്. മദീന കിങ് ഫഹദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെയും ബസില്‍ ഉണ്ടായിരുന്നുവെന്ന് കരുതുന്നപ്പെടുന്നവരുടെ പേരുവിവരങ്ങളാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് പുറത്തുവിട്ടിട്ടത്. ഇതില്‍ മലയാളികളാരും ഇല്ല.

also read: പോളിംഗ് മാറ്റിവെക്കേണ്ട സാഹചര്യമില്ല, ആവശ്യമെങ്കില്‍ സമയം നീട്ടി നല്‍കും: ടിക്കാറാം മീണ

മദീനയില്‍ 170 കീലേമീറ്റര്‍ അകലെ ഹിജ്‌റ റോഡിലാണ് അപകടമുണ്ടായത്. ബസ്സ് മണ്ണുമാന്തി യന്ത്രവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെതുടര്‍ന്ന് ബസ് പൂര്‍ണമായും കത്തി. ബസിലുണ്ടായിരുന്ന മരിച്ച തീര്‍ഥാടകര്‍ ഏതു രാജ്യക്കാരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. മരിച്ചവര്‍ ഉംറ തീര്‍ത്ഥാടകരാണ് എന്നാണ് സൂചന. കൂട്ടിയിടിച്ച ശേഷം ബസിന് തീ പിടിച്ചതാണ് വലിയ ദുരന്തത്തിലേക്ക് എത്തിയത്.

also read:  കനത്ത മഴ വോട്ടര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉചിതമായ തീരുമാനം എടുക്കണമെന്ന് ശ്രീധരന്‍ പിള്ള

ബസ്സിലുണ്ടായിരുന്ന പൂണെ സ്വദേശികളായ മതീന്‍ ഗുലാം, ഭാര്യ സീബ നിസാം എന്നിവര്‍ മദീന കിംഗ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്. ഇവര്‍ക്ക് വേണ്ട എല്ലാ സഹായവും ചെയ്യുന്നുണ്ടെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ബിഹാര്‍ മുസഫര്‍പുര്‍ സ്വദേശി അശ്‌റഫ് ആലം, യു പി സ്വദേശികളായ ഫിറോസ് അലി, അഫ്താബ് അലി, നൗഷാദ് അലി, സീശാന്‍ ഖാന്‍, ബിലാല്‍, പശ്ചിമ ബംഗാള്‍ സ്വദേശി മുഖ്താര്‍ അലി എന്നിവരെയാണ് കാണാതായിരിക്കുന്നത്.

also read: കൂടത്തായി കൂട്ടക്കൊല: ജോളിയുടെ മറ്റ് കേസുകള്‍ ഏറ്റെടുക്കുന്നത് ആലോചിച്ചതിന് ശേഷമെന്ന് ആളൂര്‍ അസോസിയേറ്റ്സ്

റിയാദില്‍ നിന്ന് ഉംറ തീര്‍ഥാടകരുമായാണ് മദീന സിയാറ എന്നിവിടങ്ങലിലേക്ക് ബസ്സ് പുറപ്പെട്ടത്. എന്നാല്‍ ബസ്സ് മണ്ണുമാന്തി യന്ത്രവുമായി കൂട്ടിയിടിച്ച് തീപ്പിടിക്കുകയായിരുന്നു. തുടര്‍ന്ന് ബസ്സിലുണ്ടായിരുന്നവരെ അല്‍ഹംന ആശുപത്രില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ കൂടുതല്‍ പരിശോധന നടത്തിയ ശേഷമേ വിശദ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂ.അതിന് ശേഷം മാത്രമേ മരിച്ചവരുടെ വിവരങ്ങള്‍ പുറത്ത് വിടുയെന്ന് സൗദി അധികൃതര്‍ അറിയിച്ചു.

DONT MISS
Top