കേരള ബ്ലാസ്‌റ്റേഴ്‌സിന് ജയത്തോടെ തുടക്കം; ക്യാപ്റ്റന്‍ ഓഗ്ബച്ചെയുടെ ഇരട്ടഗോളില്‍ മഞ്ഞപ്പട മുന്നില്‍(2 1)

കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തെ ഇളക്കി മറിച്ച് ഐഎസ്എല്‍ ആറാം സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് തുടക്കം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് എടികെ കൊല്‍ക്കത്തയെ മഞ്ഞപ്പട പരാജയപ്പെടുത്തിയത്. ക്യാപ്റ്റന്‍ ബര്‍ത്തലോമി ഒഗ്‌ബെച്ചേയാണ് രണ്ട് ഗോളുകള്‍ അടിച്ചത്. ആദ്യത്തേത് പെനാല്‍റ്റിയില്‍ നിന്നും രണ്ടാമത്തേത് തകര്‍പ്പനൊരു ഹാഫ് വോളിയില്‍ നിന്നുമായിരുന്നു ഗോള്‍ അടിച്ചത്. കാള്‍ മക്ഹ്യൂവാണ് എടികെയ്ക്കായി ആദ്യഗോള്‍ നേടിയത് കളിയുടെ ആറാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്‌സ് ഗോള്‍ മുഖത്ത് കാള്‍ മക്ഹ്യു ഗോള്‍ നേടിയത്. ആദ്യ ഒമ്പതാം മിനിറ്റില്‍ കിട്ടിയ പെനാല്‍ട്ടി ബ്ലാസ്റ്റേഴ്‌സ് പാഴാക്കിയിരുന്നു.

also read;  ടിഎന്‍ പ്രതാപന്റെ എസ്ഡിപിഐ ബന്ധം പുറത്ത്; പോപ്പുലര്‍ ഫ്രണ്ടിന്റെ ജില്ലാതല ക്യാമ്പയിന്‍ ഉത്ഘാടനം നിര്‍വഹിച്ച് പ്രതാപന്‍

തിങ്ങി നിറഞ്ഞ പതിനായിരക്കണക്കിന് മഞ്ഞപ്പടയുടെ സാന്നിധ്യത്തില്‍ ഐഎസ്എല്‍ ആറാം സീസണ് തുടക്കമായി. കനത്ത മഴയെയും പൊരിവെയിലിനെയും അവഗണിച്ച് പതിനായിരങ്ങളാണ് രാവിലെ മുതല്‍ സ്റ്റേഡിയത്തില്‍ എത്തിയത്. ടിക്കറ്റ് കിട്ടിയില്ല എന്ന പരാതി പറഞ്ഞു മടങ്ങിയത് അതിലേറെ ആളുകള്‍. എന്നാല്‍ ചാറി പെയ്യുന്ന മഴയെ അവഗണിച്ച് ആരാധകരെല്ലാം സ്റ്റേഡിയത്തിനകത്ത് കടന്നു. കൃത്യം 6 മണിക്ക് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചു.

also read:  മാര്‍ക്ക് ദാന വിവാദം; കെടി ജലീലിനെതിരെ മുക്കത്ത് യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി

ലോകപ്രശസ്ത ഡാന്‍സേര്‍സ് കിംഗ്‌സ് യുണൈറ്റഡ് ഇന്ത്യയുടെ ഡാന്‍സ് പെര്‍ഫോമന്‍സോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. പിന്നീട് ബോളിവുഡ് താരങ്ങളായ ദിഷാ പട്ടാണിയും, ടൈഗര്‍ ഷറോഫും വേദിയിലേക്ക്. നിറഞ്ഞ കയ്യടിയോടെ ഗാലറിയുടെ സ്‌നേഹാദരം. കൊല്‍ക്കത്ത ടീം ഉടമകളില്‍ ഒരാളും ബിസിസിഐ നിയുക്ത പ്രസിഡണ്ടുമായ സൗരവ് ഗാംഗുലി, നിതാ അംബാനി തുടങ്ങി പ്രമുഖരുടെ വലിയ നിരതന്നെ ഗ്രൗണ്ടില്‍ ഉണ്ടായിരുന്നു.

DONT MISS
Top