ദുബായിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം വൈകി; കരിപ്പൂരില്‍ പ്രതിഷേധം

കോഴിക്കോട്: കരിപ്പൂരിൽ നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം വൈകി. കരിപ്പൂരിൽ നിന്നും 11 മണിക്ക് പുറപ്പെടേണ്ട എയർ ഇന്ത്യയുടെ AI 732 വിമാനമാണ് വൈകിയത്.   11: 00 മണിക്ക് പുറപ്പെട്ട് ഉച്ചക്ക്  1: 45 ന് ദുബായിൽ എത്തേണ്ട വിമാനം  യാത്രക്കാരെ കയറ്റി കരിപ്പൂരിൽ നിന്ന് ഇതുവരെ യാത്ര ആരംഭിച്ചിട്ടില്ല.

also read;  പാക് അധീന കശ്മീരിലെ നാല് ഭീകര കേന്ദ്രങ്ങള്‍ സൈന്യം തകര്‍ത്തു

യാത്രക്കാരിൽ ചില ആളുകൾ വിമാനത്താവളത്തിന്റെ അകത്ത്
പ്രതിഷേധം ആരംഭിച്ചു. കുട്ടികളും മുതിർന്നവരുമായി നിരവധി യാത്രക്കാരാണ് വിമാനത്തിനകത്ത് ഇരിക്കുന്നത്. യന്ത്രത്തകരാർ മൂലമാണ് വിമാനം വൈകാനുള്ള കാരണമെന്ന് അധികൃതരുടെ വിശദീകരണം

DONT MISS
Top