പാക് അധീന കശ്മീരിലെ നാല് ഭീകര കേന്ദ്രങ്ങള്‍ സൈന്യം തകര്‍ത്തു

ശ്രീനഗര്‍: പാക് പ്രകോപനത്തിന് മറുപടി നല്‍കി ഇന്ത്യ. താങ്ധര്‍ സെക്ടറിന് എതിര്‍വശത്ത് സ്ഥിതി ചെയ്യുന്ന, പാക് അധീന കശ്മീരിലെ നീലം താഴ്‌വരയിലെ നാല് ഭീകരകേന്ദ്രങ്ങളും ഇന്ത്യന്‍ സൈന്യം തകര്‍ത്തു. പ്രത്യാക്രമണത്തില്‍ നാല് പാക് സൈനികര്‍ കൊല്ലപ്പെട്ടതായും നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

also read:  മരടിലെ ഫ്‌ളാറ്റുടമകള്‍ ഇന്ന് നഗരസഭയില്‍ സത്യവാങ്മൂലം നല്‍കണം; രണ്ട് ദിവസത്തിനകം നഷ്ടപരിഹാരം നല്‍കുമെന്ന് സബ്കലക്ടര്‍

കഴിഞ്ഞ ദിവസം പ്രകോപനത്തിന് തുടക്കംക്കുറിച്ചത് പാകിസ്താന്‍ ആയിരുന്നു. ഇന്ന് രാവിലെ പാകിസ്താന്‍ ആണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ആക്രമണത്തില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചെന്നാണ് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ മൂന്ന് സാധാരണക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

DONT MISS
Top