ബോക്സിങ്ങിനിടെ തലക്ക് പരുക്കേറ്റ പാട്രിക്ക് ഡെ അന്തരിച്ചു

ബോക്സിങ് റിങ്ങില്‍ വീണ്ടും മരണക്കളി. പ്രൊഫഷണല്‍ ബോക്സിങ് മത്സരത്തിനിടെ തലക്ക് ഗുരുതര പരുക്കേറ്റ അമേരിക്കന്‍ ബോക്സര്‍ പാട്രിക്ക് ഡെ വിടവാങ്ങി. നാല് മാസത്തിനിടെ റിങ്ങില്‍ പൊലിയുന്ന നാലമത്തെ ജീവനാണ് ഡേയുടേത്.
2006ല്‍ ബോക്സിങ് ആരംഭിച്ച പാട്രിക്ക് ഡെ 2012ല്‍ ന്യുയോര്‍ക്ക് ഗോള്‍ഡന്‍ ഗ്ലൗ ടൂര്‍ണമെന്റില്‍ വിജയി ആയിരുന്നു. അമെച്ചര്‍ കരിയറില്‍ 80 തവണ റിങ്ങില്‍ ഇറങ്ങിയ ഡെ 75 തവണയും അജയ്യനായിരുന്നു. രണ്ട് തവണ ദേശിയ അമെച്ചര്‍ ചാമ്പ്യന്‍ഷിപ്പും 27 കാരനായ ഡെ സ്വന്തമാക്കിയിട്ടുണ്ട്.
also read: “വറ്റിവരണ്ട തലയോട്ടിയില നിന്ന് എന്ത് ഭരണപരിഷക്കാരമാണ് വരേണ്ടത്”; വി എസിനെ ആക്ഷേപിച്ച് കെ സുധാകരന്
2013ലാണ് പാട്രിക്ക് ഡെ പ്രൊഫഷണല്‍ ബോക്സിങ്ങ് രംഗത്തേക്ക് ചുവട് വെക്കുന്നത്. അന്താരാഷ്ട്ര ബോക്സിങ്ങ് ഫെഡറേഷനായ ഐബിഎഫിന്റേയും ലോക ബോക്സിങ്ങ് കൗണ്‍സിലിന്റേയും ആദ്യ പത്ത് റാങ്കില്‍ ഇടം പിടിക്കാന്‍ ചുരുങ്ങിയ സമയം കൊണ്ട് ഡെക്ക് കഴിഞ്ഞിരുന്നു.
ഐബിഎഫിന്റെ ഇന്റര്‍ കോണ്ടിനെന്റല് കിരീടം ഉള്‍പ്പെടെ പ്രൊഫഷണല്‍ കരീയറില്‍ 22 മത്സരങ്ങളില്‍ 17 വിജയം അമേരിക്കന്‍ താരം സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.
ജൂലൈയില്‍ അമേരിക്കയില്‍ നടന്ന മത്സരത്തില്‍ റഷ്യന്‍ ബോക്സര്‍ മാക്സിം ദദേഷേവും, ഈ മാസം അര്‍ജന്റീനന്‍ താരം ഹ്യൂഗൊ സാന്റലും സമാനമായ രീതിയില്‍ ബോക്സിങ്ങ് റിങ്ങില്‍ മരണമടഞ്ഞിരുന്നു.