റിയാദില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

റിയാദ്: റിയാദില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു. ആലപ്പുഴ ലജനത്ത് വാര്‍ഡില്‍ ഹംസകുട്ടിയുടെ മകന്‍ സത്താര്‍ സിയാദ്(47) ആണ് മരിച്ചത്. ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുളള അല്‍മ ഗ്‌ളാസ് ആന്റ് അലൂമിനിയം കമ്പനിയില്‍
ജീവനക്കാരനായിരുന്നു സത്താര്‍ സിയാദ്. ബുധനാഴ്ച രാത്രി താമസ സ്ഥലത്തുവെച്ചാണ് പൊളളലേറ്റത്. റിയാദ് ശുമേസി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നെങ്കിലും ഇന്നലെ മരിക്കുകയായിരുന്നു.

also read:  സ്ഥലപ്പേര് പറയാന്‍ അപമാനം; കൊല്ലത്തെ ‘ജോളി ജംഗ്ഷന്’ പുതിയ പേരിടാനൊരുങ്ങി നാട്ടുകാര്‍

സത്താറിനൊപ്പം സഹപ്രവര്‍ത്തകനായ വ്യക്തിക്കും പൊള്ളലേറ്റു. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. റെഡ് ക്രസന്റ് ആംബുലന്‍സിലാണ് ഹംസകുട്ടി സത്താര്‍ സിയാദിനെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ അസ്വഭാവികത ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. അഗ്‌നിബാധയുടെ കാരണവും ബോധപൂര്‍വം അപായപ്പെടുത്താന്‍ ശ്രമം നടന്നോ എന്നതും പൊലീസ് അന്വേഷിച്ചുവരുകയാണ്. നീണ്ട നാള്‍ പ്രവാസിയായിരുന്ന സിയാദ്ഈ മാസം 20 ന് നാട്ടില്‍ വരാനിരിക്കെയാണ് അപകടമുണ്ടായത്.

also read:  മേയര്‍ സൗമിനി ജെയിനെതിരായ അഴിമതി ആരോപണം; സ്‌റ്റേറ്റ് പെര്‍ഫോമന്‍സ് ഓഡിറ്റിങ്ങ് സംഘം ഇന്ന് കൊച്ചി കോര്‍പ്പറേഷനിലെത്തും

ഭാര്യ ഷൈലജ, മക്കള്‍ സിയാന സിയാദ് ലജ്‌നത് സ്‌കൂള്‍ പ്ലസ് ടു വിദ്യര്‍ത്ഥിനിയും സൈറാസിയാദ് സെന്റ്. ജോസഫ്‌സ് സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയുമാണ്. കുടുംബത്തിന്റെ ഏക ആശ്രയമായ സിയാദ്

DONT MISS
Top