സിംഹവുമായി കുശലം പറയാന്‍ കൂട്ടിലേക്കുചാടിയ യുവാവിനെ മൃഗശാലാ അധികൃതര്‍ രക്ഷിച്ചു (വീഡിയോ)

ദില്ലി: പലതരത്തിലുള്ള സാഹസിക പ്രകടനങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എങ്കില്‍ ഇത് ഇത്തിരി കൂടിപോയി എന്നാണ് സേഷ്യമീഡിയ പറയുന്നത്. മൃഗശാലയിലെ സിംഹത്തോട് സംസാരിക്കാന്‍ ആഗ്രഹം തോന്നിയ ബീഹാര്‍ സ്വദേശി പിന്നെ ഒന്നും ആലോചിക്കില്ല നോരെ കൂട്ടിലേക്കുചാടി. ബിഹാര്‍ സ്വദേശി റെഹാന്‍ ഖാനാണ് (28) വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ദില്ലിയില്‍ എത്തി സിംഹത്തോട് സംസാരിക്കാന്‍ കൂട്ടില്‍ എത്തയത്.

also read:  “സിനിമയിലെ പുതിയ തലമുറയ്ക്ക് പൊതുവെ പക്വത കുറവാണ്”; ഷെയ്‌നെ തള്ളി ഇടവേള ബാബു

കൂട്ടിനുള്ളില്‍ ഖാനെക്കണ്ട സന്ദര്‍ശകര്‍ വിവരം മൃഗശാലാ അധികൃതരെ അറിയിക്കുകയായിരുന്നു. ജീവനക്കാര്‍ എത്തുമ്പോള്‍ സിംഹത്തോട് സംസാരിക്കുകയായിരുന്നു റെഹാന്‍ ഖാന്‍.

ഒരുമണിക്കൂര്‍നീണ്ട ശ്രമത്തിനൊടുവില്‍ സിംഹത്തെ വെടിവെച്ചുമയക്കി ജീവനക്കാര്‍ ഖാനെ പുറത്തെത്തിച്ചു. പിന്നീട് ഇയാളെ പൊലീസിന് കൈമാറി. റെഹാന്‍ ഖാന്‍ മാനസിക രോഗിയാണോ എന്ന കാര്യം അറിയില്ല. ഉയരത്തില്‍ ചുറ്റ് വേലിക്കെട്ടിയ കൂട്ടിലേക്കായിരുന്നു ഇയാള്‍ ചാടിയത്. 2014 ല്‍ ഇത്തരത്തിലൊരു സംഭവം ഉണ്ടായിട്ടുണ്ട്. വെള്ളക്കടുവയുടെ കൂട്ടിലേക്ക് ചാടിയ യുവാവ് മരിച്ചിരുന്നു.

DONT MISS
Top