ഇലക്ട്രിക് ചേതക് എത്തി; ഒറ്റച്ചാര്‍ജ്ജില്‍ 100 കിലോമീറ്റര്‍

ഒരുകാലത്ത് പ്രായഭേദമന്യെ ഇരുചക്രവാഹന പ്രേമികളെ ആകര്‍ഷിച്ച രൂപമാണ് ചേതക്കിന്റേത്. ബജാജ് പുറത്തിറക്കിയിരുന്ന ഈ സ്‌കൂട്ടര്‍ അക്കാലത്ത് ഏറെ പ്രായോഗികമായതായിരുന്നു. ബുക്ക് ചെയ്ത് വര്‍ഷങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥ പോലും ചേതക്കിന് ഉണ്ടായിട്ടുണ്ട്.

1972ലാണ് ചേതക് നിര്‍മാണം ആരംഭിച്ചത്. രണ്ടരപ്പതിറ്റാണ്ടിന് ശേഷം പുതുസ്‌കൂട്ടറുകളുടെ യുഗം ആരംഭിച്ചപ്പോഴാണ് ചേതക് യുഗം പതിയെ ഇല്ലാതായത്. എന്നാല്‍ ഇപ്പോള്‍ തിരിച്ചുവരികയാണ് ചേതക്. അതും ഇലക്ട്രിക് രൂപത്തില്‍.

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി സ്‌കൂട്ടര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ പങ്കെടുത്തു. വലുപ്പമാണ് ഇലക്ട്രിക് ചേതക്കിനെ വ്യത്യസ്തമാക്കുന്നത് എന്ന് ചിത്രങ്ങള്‍ കാണുമ്പോഴേ ബോധ്യമാകും. ഒറ്റച്ചാര്‍ജ്ജിന് 100 കിലോമീറ്റര്‍ ദൂരം താണ്ടാനാകും എന്നതും മികവാണ്. ആദ്യഘട്ടത്തില്‍ പൂനെയിലും ബംഗലുരുവിലുമാണ് സ്‌കൂട്ടര്‍ വില്‍പനയ്‌ക്കെത്തുക.

കൂടുതല്‍ ചിത്രങ്ങള്‍ താഴെ കാണാം.

Also Read: “ആണുങ്ങളെല്ലാം എന്റെ പുറകെയാണ്”; ഗ്ലാമര്‍ ചിത്രങ്ങളുമായി നടി മീര മിഥുന്‍

DONT MISS
Top