ട്രംപ് പ്രഖ്യാപിച്ച ‘യുദ്ധം’ ഏശിയില്ല; 27 ശതമാനം വരുമാന വര്‍ദ്ധനവുമായി വാവെയ്

ട്രംപും അമേരിക്കയും പ്രഖ്യാപിച്ച വ്യാപാരയുദ്ധം തെല്ലും ബാധിക്കാതെ വാവെയ് കമ്പനി. അമേരിക്കയുടെ വ്യാപാര കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടുവെങ്കിലും ലോകത്തെ ഏറ്റവുംവലിയ രണ്ടാമത്തെ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാവ് എന്ന പേര് വാവെയ് നിലനിര്‍ത്തി. സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതി വര്‍ദ്ധിപ്പിച്ചാണ് വാവായ് മിന്നുന്ന നേട്ടം സ്വന്തമാക്കിയത്.

കമ്പനിയുടെ മൂന്നാം പാദ വരുമാനം 27 ശതമാനമാണ് ഉയര്‍ന്നത്. ഈ വര്‍ഷം വരുമാനം കുറഞ്ഞേക്കും എന്ന് കമ്പനി മേധാവി സൂചിപ്പിച്ചിരുന്നുവെങ്കിലും വില്‍പനയെ വിലക്കുകള്‍ തെല്ലും ബാധിച്ചില്ലെന്ന് കാണാം. ഇതുവരെ 18.5 കോടി സ്മാര്‍ട്ട്‌ഫോണുകള്‍ കമ്പനി ഈ വര്‍ഷം കയറ്റിയയച്ചു. ഏകദേശം 29 ശതമാനം വര്‍ദ്ധനവാണിത്.

ചില രാജ്യങ്ങളുടെ നടപടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഉണ്ടായി എങ്കിലും ഉപഭോക്താക്കള്‍ക്ക് വാവെയ് സാങ്കേതക വിദ്യയിലും സേവനങ്ങളിലും ഉള്ള വിശ്വാസമാണ് തുടര്‍ച്ചയായ പ്രകടനം കാണിക്കുന്നത് എന്ന് കമ്പനി അവകാശപ്പെട്ടു. നവംബര്‍ വരെയാണ് അമേരിക്ക കമ്പനിക്ക് ഇളവ് നല്‍കിയിരിക്കുന്നത്. ഇതിന് മറുപടിയെന്നോണം ഗൂഗിള്‍ സേവനങ്ങളുമായി ബന്ധപ്പെടാത്ത പ്രീമിയം ഫോണുകളും സ്വന്തമായ ഓപ്പറേറ്റിംഗ് സിസ്റ്റവും വാവെയ് പുറത്തിറക്കിക്കഴിഞ്ഞു.

Also Read: “ആണുങ്ങളെല്ലാം എന്റെ പുറകെയാണ്”; ഗ്ലാമര്‍ ചിത്രങ്ങളുമായി നടി മീര മിഥുന്‍

DONT MISS
Top