“ആണുങ്ങളെല്ലാം എന്റെ പുറകെയാണ്”; ഗ്ലാമര്‍ ചിത്രങ്ങളുമായി നടി മീര മിഥുന്‍

തമിഴ് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ വിവാദങ്ങള്‍ സൃഷ്ടിച്ച് ഏറെ പ്രശസ്തി നേടിയ നടിയാണ് മീര മിഥുന്‍. കമല്‍ഹാസന്‍ അവതാരകനായി എത്തിയ ബിഗ് ബോസ് തമിഴ് മൂന്നാം സീസണില്‍ വിവിധ മേഖലകളില്‍ നിന്നുളള മല്‍സരാര്‍ത്ഥികള്‍ക്കൊപ്പമാണ് മീരയും എത്തിയിരുന്നത്. ബിഗ് ബോസില്‍ നിന്നും പുറത്തായ ശേഷം കമല്‍ഹാസനെതിരെയും മറ്റു മല്‍സരാര്‍ത്ഥിക്കെതിരെയും ആരോപണങ്ങളുമായി നടി എത്തിയിരുന്നു.

സംവിധായകനും നടനുമായ ചേരന്‍ തന്നെ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നാരോപിച്ച് മീര ബിഗ് ബോസില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. എന്നാല്‍ ബിഗ് ബോസിലെ മറ്റു മത്സരാര്‍ഥികള്‍ ചേരനെ പിന്തുണച്ച് രംഗത്ത് വരുകയും ചേരന്‍ മോശക്കാരനായ ഒരു വ്യക്തിയല്ലെന്നും അദ്ദേഹം രണ്ടു പെണ്‍കുട്ടികളുടെ പിതാവാണെന്നും ചേരന് സ്ത്രീകളോട് മോശമായി പെരുമാറാന്‍ സാധിക്കില്ലെന്നും അദ്ദേഹത്തോടൊപ്പം ജോലി ചെയ്തവര്‍ക്ക് അതറിയാമെന്നും ചേരനെ പിന്തുണച്ചവര്‍ പറഞ്ഞു. സംഭവം വാക്ക് തര്‍ക്കമായതോടെ ചേരന്‍ മീരയോട് മാപ്പ് പറഞ്ഞു. ദുരുദ്ദേശത്തോടെയല്ല താന്‍ തൊട്ടതെന്നും തന്റെ കുട്ടികളുടെ പേരില്‍ സത്യം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.അഗ്‌നി സിറകുകള്‍ എന്ന തമിഴ് ചിത്രത്തില്‍ നിന്ന് തന്നെ പുറത്താക്കി കമല്‍ ഹാസന്റെ മകള്‍ അക്ഷര ഹാസന് അവസരം നല്‍കിയെന്നായിരുന്നു മീരയുടെ അടുത്ത ആരോപണം.

ഇപ്പോഴിതാ ഷോയിലെ പുരുഷ മത്സരാര്‍ത്ഥികള്‍ക്കെതിരെ രംഗത്തു വന്നിരിക്കുകയാണ് മീര. ഷോയിലെ പുരുഷ മത്സരാര്‍ത്ഥികളെല്ലാം തന്റെ പിന്നാലെയായിരുന്നു എന്നാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ മീര പറയുന്നത്. ‘കെവിന്‍ തര്‍ഷന്‍, സാന്‍ഡി, മുഗെന്‍ എന്നിവര്‍ എന്റെ പുറകെയായിരുന്നു. അവര്‍ക്ക് എന്റെ കൂടെ സമയം ചെലവഴിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. എല്ലാവര്‍ക്കും താത്പര്യം എന്നോടായിരുന്നു. എന്നാല്‍ ആ ഭീരുക്കള്‍ മറ്റുള്ള സ്ത്രീകളുടെ പിന്തുണ പോകുമോ എന്ന് ഭയന്ന് എന്നെ പുറത്താക്കാന്‍ ശ്രമിച്ചു. എല്ലാവര്‍ക്കും എന്നോട് അസൂയയായിരുന്നു. കാരണം ഞാനാണ് ആ കൂട്ടത്തില്‍ ഏറ്റവും പ്രശസ്ത. തമിഴ്‌നാട്ടിലെ എല്ലാവര്‍ക്കും എന്നെ അറിയാം. തമിഴ്‌സിനിമയിലെ ഏറ്റവും അറിയപ്പെടുന്ന പേരുകളില്‍ ഒന്നാണ് എന്റേത്.’ മീര വീഡിയോയില്‍ പറഞ്ഞു.

DONT MISS
Top