കൊല്ലം നഗരത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കല്ലുപാലം പൊളിക്കുന്നു; പകരം നാലു കോടി രൂപ ചെലവാക്കി പുതിയ പാലം

കൊല്ലം: കൊല്ലം നഗരത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കല്ലുപാലം പൊളിക്കുന്നു. പകരം നാലു കോടി രൂപ ചെലവാക്കി പുതിയ പാലം പണിയും. രാജഭരണ കാലത്ത് പണിത കല്ലുപാലം പൊളിക്കാതെ സംരക്ഷിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

also read:  ശബരിമലയെ അതിന്റെ പ്രൗഡിയോടെ നിലനിര്‍ത്താനാണ് സര്‍ക്കാര്‍ തീരുമാനം: മുഖ്യമന്ത്രി

വാണിജ്യ നഗരമായിരുന്ന കൊല്ലത്തെ ശംഖുമുദ്രയുള്ള ഒരു നിര്‍മിതി കൂടി ചരിത്രമാവുകയാണ്. കൊല്ലം തോടിന് കുറുകേ നൂറ്റാണ്ടുകള്‍ മുന്‍പ് പണിത കല്ലുപാലം ഉടന്‍ പൊളിച്ച് മാറ്റും. ബലക്ഷെയമാണ് പാലം പൊളിക്കാന്‍ കാരണമെന്നാണ് വിശദീകരണം. അതേ സമയം പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാക്കാത്ത രീതിയില്‍ അപ്രോച്ച് റോഡ് ഉള്‍പ്പെടെ നിര്‍മ്മിച്ചുള്ള പാലമാണ് വേണ്ടതെന്ന ആവശ്യവും ഉയരുന്നു.

also read:  പാലാരിവട്ടം മേല്‍പാലം അഴിമതി: ടിഒ സൂരജ് അടക്കമുള്ള പ്രതികളുടെ കസ്റ്റഡി കാലാവധി രണ്ടാഴ്ചത്തേക്ക് നീട്ടി

കല്ലുപാലത്തിന്റെ ചരിത്രം ഓര്‍മിപ്പിക്കുന്ന രീതിയിലായിരിക്കും പുതിയ പാലത്തിന്റെ നിര്‍മാണമെന്ന് ഉള്‍നാടന്‍ ജലാഗതാഗത വകുപ്പ് അറിയിച്ചു. ശംഖുമുദ്രയും സംരംക്ഷിക്കും. പഴയ പാലത്തിന്റെ കല്ലു ഉപയോഗിച്ചു പുതിയ പാലത്തിന് കൈവരിയും നിര്‍മിക്കും.

DONT MISS
Top