നൂറ്റാണ്ടുകള്‍ പഴക്കമുള്ള കൂടിയാട്ടത്തിലെ ഭീമന്റെ പ്രതിമ നവീകരിക്കുന്നു

തൃശ്ശൂരിലെ പുരാവസ്തു മ്യുസിയത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കൂടിയാട്ടത്തിലെ ഭീമന്റെ പ്രതിമ നവീകരിക്കുന്നു. 12 അടിയോളം വലിപ്പമുള്ള 100 വര്‍ഷം പഴക്കമുള്ള ഭീമന്റെ പ്രതിമയാണ് ഏറെക്കാലത്തിനു ശേഷം ചായക്കൂട്ടുകളാല്‍ സുന്ദരമാക്കിയെടുക്കുന്നത്.

also read:  മാര്‍ക്ക് ദാന വിവാദത്തില്‍ കെടി ജലീലിന്റെ വാദം പൊളിയുന്നു; മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഷറഫുദ്ദീന്‍ അദാലത്തില്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ഒരു നൂറ്റാണ്ടിന്റെ പഴക്കമുള്ള ഭീമന്‍ പ്രതിമ കഴിഞ്ഞ 50 വര്‍ഷമായി തൃശൂര്‍ മ്യുസിയത്തിലെ അംഗമായിരുന്നു.എന്നാല്‍ നിറം മങ്ങിയ പ്രതിമയെ നവീകരിക്കാന്‍ തീരുമാനം എടുത്തതോടെ കലാകാരന്മാര്‍ തങ്ങളുടെ വൈഭവം പുറത്തെടുക്കുകയായിരുന്നു.100 വര്‍ഷത്തെ പഴക്കമുള്ള മരപ്രതിമ വളരെ ശ്രദ്ധയും കരുതലോടെയും വേണം നവീകരണം നടത്താന്‍ എന്നതിനാല്‍ ഇത് ഏല്പിക്കപ്പെട്ടത് ചമയ കലാകാരനായ കലാനിലയം ഹരിദാസിനെയായിരുന്നു.12 അടിയില്‍ മരത്തില്‍ തീര്‍ത്ത പ്രതിമയെ പഴമ കൈവിടാതെയാണ് ഹരിദാസും സംഘവും ചായില്യം,മനയോല തുടങ്ങിയ പ്രകൃതി വര്‍ണ്ണങ്ങളാല്‍ മനോഹരമാക്കുന്നത്.

also read:  സൗദിയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് മണ്ണ് മാന്തിയന്ത്രവുമായി കൂട്ടിയിടിച്ച് 35 പേര്‍ മരിച്ചു

പള്ളുരുത്തി അഴകിയ കാവില്‍ നിന്നാണ് പ്രതിമ കൊണ്ടു വന്നതെന്നാണ് പറയപ്പെടുന്നത്. ഇപ്പോള്‍ ഭീമനും നാല് പാവ കഥകളിയും അടങ്ങിയ രൂപവും നവീകരിക്കുന്നതിനു 1.70 ലക്ഷം രൂപയാണ് ചിലവ് വരിക.രണ്ടാഴ്ചകൂടി കഴിയുമ്പോള്‍ നവീകരണം പൂര്‍ത്തിയായി പ്രതിമ പ്രദര്‍ശനത്തിനെത്തിക്കും.

DONT MISS
Top