പെരാക് വരും, ഒപ്പം മറ്റ് രണ്ട് പുത്തന്‍ മോഡലുകളും; സ്ഥിരീകരിച്ച് ജാവ

ഒരുകാലത്ത് ബൈക്ക് പ്രേമികളുടെ ഹരമായിരുന്ന ജാവ തിരിച്ചുവരവിന് ശേഷവും ട്രെന്റ് സൃഷ്ടിക്കുകയാണ്. ബുക്കിംഗ് കൂടുതലായി പലപ്പോഴും ബുക്കിംഗ് തന്നെ നിര്‍ത്തിവെച്ചു. ഒരു വര്‍ഷംവരെ ജാവയ്ക്കായി കാത്തിരിക്കേണ്ട അവസ്ഥയിലാണ് ബുക്ക് ചെയ്തവര്‍.

തിരിച്ചുവരവില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച മോഡലാണ് പെരാക്. എന്നാല്‍ മറ്റ് മോഡലുകള്‍ക്ക് ഒപ്പം പെരാക് വിപണിയില്‍ എത്തിയില്ല. മോഡല്‍ എത്തില്ലേ എന്നുപോലും ജാവ ആരാധകര്‍ ആശങ്കപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ ഇക്കാര്യത്തിന് ജാവ ഒരു സ്ഥിരീകരണം നല്‍കുകയാണ്. പെരാക് എത്തും. മാത്രമല്ല 18 മാസത്തിനിടയില്‍ മൂന്ന് പുതിയ മോഡലുകളാണ് കമ്പനി പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നത്.

30 ബിഎച്ച്പി കരുത്തും 31 എന്‍എം ടോര്‍ക്കും നല്‍കുന്ന 334 സിസി എഞ്ചിനാണ് പെരാകില്‍ തുടിക്കുക. എന്‍ഫീല്‍ഡ് ഹിമാലയനോട് മത്സരിക്കാന്‍ ഒരു മോഡലും 650 സിസിയുള്ള മറ്റൊരു മോഡലും അണിയറയില്‍ ഒരുങ്ങുന്നുണ്ട് എന്നാണ് വിവരം.

Also Read: ജയിലില്‍ കിടന്നപ്പോള്‍ നേതാക്കള്‍ തിരിഞ്ഞുനോക്കിയില്ല; ഗോപിനാഥന്‍ കൊടുങ്ങല്ലൂര്‍ സംഘപരിവാര്‍ അനുഭാവം ഉപേക്ഷിച്ചു

DONT MISS
Top