ജയിലില്‍ കിടന്നപ്പോള്‍ നേതാക്കള്‍ തിരിഞ്ഞുനോക്കിയില്ല; ഗോപിനാഥന്‍ കൊടുങ്ങല്ലൂര്‍ സംഘപരിവാര്‍ അനുഭാവം ഉപേക്ഷിച്ചു

സുമേഷ് കാവിപ്പട എന്നും സംഘപരിവാറിന്റെ ഉസൈന്‍ ബോള്‍ട്ട് എന്നും വിശേഷിപ്പിക്കപ്പെട്ട ഗോപിനാഥന്‍ കൊടുങ്ങല്ലൂര്‍ എന്ന സംഘപരിവാര്‍ പ്രവര്‍ത്തകന്‍ പാര്‍ട്ടി വിട്ടു. ജയിലില്‍ കിടന്നപ്പോള്‍ പാര്‍ട്ടി നേതാക്കള്‍ തിരിഞ്ഞുനോക്കിയില്ല എന്നുപറഞ്ഞാണ് ഇദ്ദേഹം വിദ്വേഷരാഷ്ട്രീയം ഉപേക്ഷിച്ചത്.

പാര്‍ട്ടി വിടുന്നു എന്നകാര്യം പങ്കുവെച്ചിതിന് പിന്നാലെ നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകരാണ് കമന്റുകളുമായി എത്തിയത്. തങ്ങളും സംഘപരിവാര്‍ ബന്ധം ഉപേക്ഷിക്കുന്നു അല്ലെങ്കില്‍ സംഘപരിവാര്‍ ബന്ധം ഉപേക്ഷിച്ചവരാണ് എന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു കമന്റുകള്‍.

192 ദിവസം ഇദ്ദേഹം ജയിലില്‍ കിടന്നതായും ഇദ്ദേഹത്തിന്റെ ചില സുഹൃത്തുക്കള്‍ വെളിപ്പെടുത്തി. പ്രകോപനം ഉണ്ടാക്കാന്‍ നേതാക്കള്‍ ഉണ്ടെന്നും ജയിലില്‍ കിടന്നപ്പോള്‍ വീട്ടുകാര്‍ മാത്രമാണ് ഉണ്ടായത് എന്നും സുഹൃത്തുക്കളും കുറിച്ചു.

ഗോപിനാഥന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് താഴെ വായിക്കാം.

 

കഴിഞ്ഞ മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയില്‍ സംഘപരിവാര്‍ അക്രമം അഴിച്ചുവിട്ടപ്പോള്‍ ഗോപിനാഥനേക്കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത താഴെ കാണാം. അതിനും കുറച്ചുകാലം മുമ്പേ ഒരു ക്രിസ്ത്യന്‍ മിഷണറിയെ കയ്യേറ്റം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തതില്‍ ഗോപിനാഥന്‍ അറസ്റ്റിലായിട്ടുണ്ട്.

Also Read: ഫോട്ടോകളിലൂടെ പ്രശസ്തനായ ബിജെപി പ്രവര്‍ത്തകന്റെ വീഡിയോയും വൈറല്‍; ഇത് ‘സംഘപരിവാറിന്റെ ഉസൈന്‍ ബോള്‍ട്ട്’

ഇന്നത്തെ ഏറ്റവും വേഗതയേറിയ താരം

ഞങ്ങള്‍ നിങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്നു, ഇന്നത്തെ ഏറ്റവും വേഗതയേറിയ താരം. ഫോട്ടോകളിലൂടെ പ്രശസ്തനായ ആ താരത്തിന്റെ വീഡിയോ..

Oopers द्वारा इस दिन पोस्ट की गई गुरुवार, 3 जनवरी 2019

DONT MISS
Top