“നിയമപാലകരോട് ഒരു അപേക്ഷ ജീവന്‍ പണയംവെച്ച് ഇനിയും യാത്ര ചെയ്യാന്‍ വയ്യ”; വൈറലായി വിദ്യാര്‍ത്ഥികളുടെ കുറിപ്പ്

ഇടുക്കി: വിദ്യാര്‍ത്ഥികളുടെ ബസ് യാത്ര പ്രശ്‌നങ്ങള്‍ എന്നും വാര്‍ത്തയാണ്. ഇപ്പോഴിതാ അത്തരത്തിലൊരു യാത്ര അനുഭവം പങ്ക് വെച്ച് വിദ്യാര്‍ത്ഥികള്‍ എഴുതിയ കുറിപ്പ് വൈറലായിരിക്കുന്നു. തൊടുപുഴയിലെ അല്‍ അസ്ഹര്‍ സ്‌കൂളിന് മുന്നില്‍വെച്ച് അപകടത്തില്‍പെട്ട അനുഭവം പങ്ക് വെച്ചു കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ കുറിപ്പ് ആംരഭിക്കുന്നത്.

ഫെയ്‌സ്ബുക്ക്ക്കുറിപ്പ് വായിക്കാം

ഇന്നലെ (9/8/2019) ഞാനും എന്റെ സുഹൃത്തും തൊടുപുഴയിലെ അല്‍ അസ്ഹര്‍ സ്‌കൂളിന് മുന്നില്‍ ഒരു അപകടത്തെ നേരിട്ടു. ഞങ്ങള്‍ മണിക്കൂറില്‍ 30Km/hr വേഗതയില്‍ ഒരു സ്‌കൂട്ടറിലായിരുന്നു സഞ്ചരിച്ചിരുന്നത്. ST.Thomas (Perumpillichira) റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്സിന്റെ പുറകിലായിരുന്നു ഞങ്ങള്‍.

ആ ബസ്സിനു (Break Light) രണ്ടും ഇല്ലയിരുന്നു. ശൃദ്ധിക്കണം ബസ്സിനു (Break Light) രണ്ടും ഇല്ലയിരുന്നു. ബസ്സ് നിര്‍ത്തിയത് സ്റ്റോപ്പില്‍ തന്നയാണ്. പക്ഷെ sudden Break ഇട്ടു നിര്‍ത്തിയ ബസ്സിനു Break light ഇല്ലാത്തതുകൊണ്ടും ബസ്സിന്റെ പുറകെ ഞങ്ങള്‍ അകലം പാലിച്ചു പോയതു കൊണ്ടും വലിയൊരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. എങ്കിലും ഞങ്ങള്‍ പെട്ടന്നു Scooterന്റെ Break പിടിച്ചു Scooter തെന്നി വീഴുകയും സാരമായ പരിക്കുകളോടെ രക്ഷപ്പെടുകയാണ് ഉണ്ടായത്. Scooterല്‍ നിന്നും വീണ വെപ്രാളത്തില്‍ ബസ്സിന്റെ നമ്പര്‍ നോക്കാന്‍ കഴിഞ്ഞില്ല. ഇന്നലെ ഞങ്ങള്‍ക്കുണ്ടായ പോലുള്ള അനുഭവങ്ങള്‍ മറ്റാര്‍ക്കും ഇനി ഉണ്ടാകാന്‍ പാടില്ല, അത് അനുവദിക്കരുത്.

College, School പരിസ്സരങ്ങളിലൂടെ സര്‍വീസ് നടത്തുന്ന ഇത്തരം ബസ്സുകള്‍ക്ക് എതിരെ ഉത്തരവാദിത്തപ്പെട്ടവര്‍ ഉടന്നേ നടപടി സ്വീകരിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു.

DONT MISS
Top