പഞ്ചാരിമേളത്തില്‍ നാദവിസ്മയം തീര്‍ക്കാന്‍ ജാതിമതഭേദമന്യേ കുട്ടികളും മുതിര്‍ന്നവരും

പഞ്ചാരിമേളത്തില്‍ നാദവിസ്മയം തീര്‍ക്കാന്‍ ജാതിമതഭേദമന്യേ കുട്ടികളും മുതിര്‍ന്നവരും ഒന്നിച്ചപ്പോള്‍ പുതിയ ഒരു അധ്യായമാണ് ചേര്‍ക്കപ്പെട്ടത്.തൃശ്ശൂര്‍ എറവ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലാണ് ശ്രീമഹാവിഷ്ണു ക്ഷേത്ര അനുഷ്ടാന കലാപീഠം മതസൗഹാര്‍ദ്ദത്തിന്റെ നാദവിസ്മയത്തിന് വേദിയായത്.

ഉരുട്ടു ചെണ്ടയില്‍ ഒരു കൈയും, ഒരു കോലും ഉപയോഗിച്ച് നാദവിസ്മയം തീര്‍ക്കുന്ന പഞ്ചാരി മേളത്തില്‍ പ്രൈമറി വിദ്യാര്‍ത്ഥികള്‍ മുതല്‍ 65 കാരന്‍ വരെ മേളപ്പെരുക്കത്തിന്റെ അലയടിയൊരുക്കിയപ്പോള്‍ തൃശ്ശൂരിലെ എറവ് ഗ്രാമമാകെ ആവേശതിമിര്‍പ്പില്‍ താളം പിടിച്ചു.എറവ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ അനുഷ്ഠാന കലാപീഠത്തിന്റെ കീഴില്‍ ചെണ്ട, കുറുങ്കുഴല്‍, നൃത്തം, സംഗീതം എന്നിവ അഭ്യസിപ്പിക്കുന്ന അനുഷ്ടാന കലാപീഠമാണ് മതസൗഹാര്‍ദ്ദത്തിന്റെ നാദവിസ്മയത്തിന് വേദിയായത്.എറവ് സമീപ വാസികളായ വ്യതസ്ത പ്രായക്കാര്‍ ജാതി മത ഭേദമന്യേയാണ് ഈ പഞ്ചാരിക്ക് ഒത്ത് ചേര്‍ന്നത്. 3ാം ക്ലാസ് വിദ്യാര്‍ത്ഥികളായ ഗൗതം കൃഷ്ണ മുതല്‍ ഗിരീഷ് തുടങ്ങി 65 കാരന്‍ ഗോപിനാഥന്‍ വരെയാണ് നാദവിസ്മയമൊരുക്കിയത്.

ഇവര്‍ക്കൊപ്പം പഞ്ചാരി അഭ്യസിക്കാനെത്തിയ ക്രിസ്ത്യന്‍ സഹോദരനായ ചാള്‍സും ഇവര്‍ക്കൊപ്പം എറവ് ക്ഷേത്ര സന്നിധിയില്‍ മത സൗഹാര്‍ദ്ദത്തിന്റെ പഞ്ചാരി കൊട്ടി.പാറമേക്കാവ് അജീഷ് നമ്പൂതിരിയുടെ ചിട്ടയായ പരിശീലനമാണ് ഇവര്‍ക്ക് പ്രചോദനമായത്.പാറമേക്കാവ് കലാക്ഷേത്രത്തിലെ അധ്യാപകന്‍ കൂടിയാണ് അജീഷ് നമ്പൂതിരി.60 കലാകാരന്മാര്‍ ഇവര്‍ക്കൊപ്പം അണിനിരന്നിരുന്നു.പ്രഗത്ഭരായ വാദ്യകലാകാരന്മാര്‍ ഇല്ലാത്ത എറവ് ഗ്രാമത്തില്‍ പുതിയൊരു സൂര്യോദയം സൃഷ്ടിക്കാനുള്ള ശ്രമവും ശ്രീമഹാവിഷ്ണു ക്ഷേത്ര അനുഷ്ടാന കലാപീഠം.

DONT MISS
Top