ഇന്നോവയുടെ എഞ്ചിന്‍ ബൈക്കിന് ഘടിപ്പിച്ചാലോ? ഇത് മോഡിഫിക്കേഷന്‍ വെറെ ലെവല്‍

ബൈക്ക് മോഡിഫിക്കേഷനുകള്‍ പലവിധം കണ്ടിട്ടുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കണ്ടാല്‍ കയ്യോടെ പൊക്കാന്‍ അതുമതി. പിന്നീട് ഘടിപ്പിച്ചവ ഊരിമാറ്റലായി പിഴയായി അങ്ങനെ പോകും നടപടികള്‍. എന്നാല്‍ പരീക്ഷണാര്‍ഥം ഇവ ചെയ്യുന്നതില്‍ തെറ്റില്ലതാനും. ഇപ്പോള്‍ ഇന്നോവയുടെ എഞ്ചിന്‍ ഘടിപ്പിച്ച ബൈക്ക് നിര്‍മിച്ച് ശ്രദ്ധ നേടുകയാണ് കുറച്ച് യുവാക്കള്‍.

ഇന്തോനേഷ്യയിലാണ് ഈ സൂപ്പര്‍ബൈക്ക് ജനനമെടുത്തത്. ഇന്നോവയുടെ ഇന്തോനേഷ്യന്‍ വെര്‍ഷനില്‍ ലഭ്യമായ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഈ ബൈക്കില്‍ കരുത്ത് പകരുന്നത്. 137 ബിഎച്ച്പി കരുത്തും 180 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ നല്‍കും.

Also Read: മദ്യക്കുപ്പി എവിടെയെന്ന് ചോദിച്ച് അച്ഛന്റെ കരണം പുകച്ചുള്ള അടി, കാലില്‍ പിടിച്ച് വലിച്ച് നിലത്തിട്ട ശേഷം മുഖത്തും തലയിലും ആഞ്ഞുള്ള ചവിട്ട്; വയോജന ദിനത്തില്‍ വൃദ്ധനായ പിതാവിനോട് മകന്റെ ക്രൂരകൃത്യം (വീഡിയോ)

വലിയ ഫ്രെയിമിലാണ് എഞ്ചിന്‍ ഘടിപ്പിച്ചത്. അളവുകളില്‍ സാധാരണ ബൈക്കുകളുടെ ഇരട്ടിയോളമാണ് വരിക. ഒരു പരീക്ഷണ ശകടമാണെങ്കിലും ഡിസ്‌ക് ബ്രേക്കും എല്‍ഇഡി ലാമ്പുകളുമുള്‍പ്പെടെ നിലവില്‍ സാധാരണമായ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. ബൈക്കിന്റെ വീഡിയോ കാണാം.

DONT MISS
Top