ആദ്യമായി ഡ്യുവല്‍ പോപ് അപ് സെല്‍ഫി: ക്യാമറാ പ്രേമികള്‍ക്കായി വിവോ വി 17 പ്രോ

വിവോ വി 17 പ്രോ അവതരിപ്പിച്ചു. 32 മെഗാ പിക്‌സല്‍ സെല്‍ഫി ക്യാമറകളാണ് ഫോണിനുള്ളത്. ലോകത്താദ്യമായാണ് പോപ് അപ് സിസ്റ്റത്തില്‍ രണ്ട് ക്യാമറകള്‍ ഉള്‍ക്കൊള്ളിക്കുന്നത്. ഏറ്റവും മികച്ച സെല്‍ഫികള്‍ ഈ ഫോണ്‍ ഉറപ്പുതരുന്നു എന്നാണ് അവകാശവാദം.

32 മെഗാപിക്‌സല്‍ ശേഷിയുള്ള ഒരു പോപ് അപ്പ് ക്യാമറയ്ക്ക് വൈഡ് ലെന്‍സാണുള്ളത്. 105 ഡിഗ്രീ വൈഡ് ആംഗിള്‍ ഇതിന് കൂടുതല്‍ ശേഷി നല്‍കുന്നു. ഇരുളില്‍ പോലും സെല്‍ഫികള്‍ കൂടുതല്‍ മികച്ചതാക്കാന്‍ ക്യാമറകള്‍ക്ക് സാധിക്കും.

48 മെഗാപിക്‌സല്‍, 13 എംപി ടെലിഫോട്ടോ, 8 എംപി സൂപ്പര്‍ വൈഡ് ആംഗിള്‍ പ്ലസ് സൂപ്പര്‍ മൈക്രോ, 2 എംപി ബൊക്കെ ക്യാമറ എന്നിങ്ങനെ നാല് ക്യാമറകള്‍ അടങ്ങിയതാണ് പിന്‍ഭാഗം. ഇങ്ങനെ മുന്നിലും പിന്നിലും മികച്ച ക്യാമറാ സിസ്റ്റമാണ് ഫോണിനുള്ളത്.

675 ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ പ്രൊസസ്സര്‍ ഫോണിന് കരുത്തേകുന്നു. 8 ജിബി റാമും 128 ജിബി റോമും അടങ്ങിയ വേരിയന്റിന് 29,990 രൂപയാണ് വില.

Also Read: ഒരു ഭാഷയും നിര്‍ബന്ധപൂര്‍വം പഠിക്കേണ്ട, ഏറ്റവും പ്രധാനം മാതൃഭാഷയാണ്; നയം വ്യക്തമക്കി ഉപ രാഷ്ട്രപതി

DONT MISS
Top