ഒരു ഭാഷയും നിര്‍ബന്ധപൂര്‍വം പഠിക്കേണ്ട, ഏറ്റവും പ്രധാനം മാതൃഭാഷയാണ്; നയം വ്യക്തമക്കി ഉപ രാഷ്ട്രപതി

ഭാഷ വിവാദത്തില്‍ നയം വ്യക്തമാക്കി ഉപ രാഷ്ട്രപതി വെങ്കയ്യ നായിഡു. ഒരു ഭാഷയും നിര്‍ബന്ധപൂര്‍വം പഠിക്കേണ്ട, ഒരു ഭാഷയും എതിര്‍ക്കേണ്ടതും അല്ല. ഏറ്റവും പ്രധാനം മാതൃഭാഷയാണ്. കോട്ടക്കല്‍ ആര്യ വൈദ്യ ശാല സ്ഥാപകന്‍ വൈദ്യരത്‌നം പി എസ് വാരിയര്‍ യുടെ 150 ആം ജന്മ ദിന വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി.

മലയാളത്തില്‍ സംസാരിച്ചു തുടങ്ങിയ ഉപരാഷ്ട്രപതി പ്രസംഗത്തില്‍ പറഞ്ഞത് മാതൃഭാഷയുടെ മഹത്വത്തെ പറ്റിയാണ്. മാതൃഭാഷ കാഴ്ച പോലെയാണ്, മറ്റു ഭാഷകള്‍ കണ്ണടയിലുള്ള കാഴ്ചയും. എല്ലാവരും പരമാവധി ഭാഷകള്‍ പഠിക്കുന്നത് നല്ലത് ആണ്. ഒരു ഭാഷയും നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കില്ലെന്നും ഒരു ഭാഷയും എതിര്‍ക്കപ്പെടേണ്ടത് അല്ലെന്നും ഉപരാഷ്ട്രപതി.

പിസയും ബര്‍ഗറും പോലെയുള്ള പാശ്ചാത്യ ശൈലിയിലുള്ള ഭക്ഷണങ്ങള്‍ക്ക് പിന്നാലെ പോകാതെ ഇന്ത്യന്‍ കാലാവസ്ഥയ്ക്ക് ഉതകുന്ന ഭക്ഷണങ്ങള്‍ ജീവിതത്തിന്റെ ഭാഗമാകണം എന്നും ഉപരാഷ്ട്രപതി. 98 വയസ്സിലും ചികിത്സ മേഖലയില്‍ സജീവമായി നില്‍ക്കുന്ന ഡോക്ടര്‍ പി കെ വാര്യരെ വെങ്കയ്യ നായിഡു അഭിനന്ദിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അധ്യക്ഷത വഹിച്ചു സുരക്ഷ കണക്കിലെടുക്കാതെ ജനങ്ങള്‍കിടയിലേക്ക് ഇറങ്ങി ചെന്ന് കുശലം പറഞ്ഞാണ് ഉപരാഷ്ട്രപതി മടങ്ങിയത്.

DONT MISS
Top