മരട് ഫ്‌ളാറ്റ് പൊളിക്കല്‍: സുപ്രിംകോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ പ്രത്യക്ഷ സമരത്തിലേക്ക്

കൊച്ചി: മരട് ഫ്‌ളാറ്റ് പൊളിക്കല്‍ വിഷയത്തില്‍ സിപിഐ പ്രത്യക്ഷ സമരത്തിലേക്ക്. സുപ്രിംകോടതി ഉത്തരവ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിപിഐ സമരത്തിനൊരുങ്ങുന്നത്. സിപിഐ ജില്ലാ നേതൃത്വമാണ് സായാഹ്ന ധര്‍ണ സംഘടിപ്പിക്കുന്നത്. മരടില്‍ സംഘടിപ്പിക്കുന്ന ധര്‍ണ ജില്ലാ സെക്രട്ടറി പി രാജു ഉദ്ഘാടനം ചെയ്യും.

Also read:മരട് ഫ്‌ളാറ്റ് കേസ്: സുപ്രിംകോടതി ഉത്തരവ് പുറപ്പെടുവിച്ചാല്‍ അത് നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി

സുപ്രിംകോടതി കേസ് പരിഗണിക്കുന്ന 23നാണ് സിപിഐ സമരം. സിപിഐഎം അടക്കം ഫ്‌ളാറ്റ് ഉടമകള്‍ക്ക് അനുകൂല നിലപാട് സ്വീകരിക്കുമ്പോഴാണ് സിപിഐ സമരത്തിനിറങ്ങുന്നത്.

DONT MISS
Top