മരട് ഫ്‌ളാറ്റ് കേസ്: സുപ്രിംകോടതി ഉത്തരവ് പുറപ്പെടുവിച്ചാല്‍ അത് നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി

സുപ്രിംകോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചാല്‍ അത് നടപ്പാക്കാന്‍ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. മരടിലെ ഫ്‌ളാറ്റില്‍ നിന്നും കുടിയൊഴിപ്പിക്കുന്നതില്‍ നഗരസഭ സ്വീകരിച്ച നടപടികള്‍ക്കെതിരെ താമസക്കാരന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം. ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി. സുപ്രിംകോടതി ഉത്തരവ് നടപ്പാക്കാന്‍ ബാധ്യത സംസ്ഥാന സര്‍ക്കാരിന് ഉണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.

സാവാകാശം വേണെമെങ്കില്‍ സുപ്രിം കോടതിയെ തന്നെ സമീപിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റി. താമസം ഒഴിയണമെന്ന് ആവശ്യപ്പെട്ട് നഗരസഭ നല്‍കിയ നോട്ടീസിനെതിരെ ഗോള്‍ഡന്‍ കായലോരം അപാര്‍ട്ട്‌മെന്റിലെ താമസക്കാരനായ എംകെ പോള്‍ ആണ് ഹരജി നല്‍കിയത്.

ഇത് സംബന്ധിച്ച് മൂന്ന് ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ളത്. 2010 മുതല്‍ ഫ്‌ളാറ്റിലെ താമസക്കാരനാണെന്നും തന്റെ സ്വത്തിലും അവകാശങ്ങളിലും ഇടപെടാന്‍ നഗരസഭയ്ക്ക് അധികാരമില്ലെന്നും ഹരജിയില്‍ പറയുന്നു.

DONT MISS
Top