മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു

മുംബൈ: മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു. കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്ന്‌വീണു. ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.  ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം നടന്നത്. ബോറിവല്ലി ലോകമാന്യ തിലക് റോഡിന് സമീപമുള്ള കെട്ടിടമാണ് തകര്‍ന്ന് വീണത്.

also read:  നടന്‍ ഭഗത് മാനുവല്‍ വിവാഹിതനായി; ചടങ്ങില്‍ താരമായി മക്കള്‍ (വീഡിയോ)

നിലവില്‍ കെട്ടിടങ്ങളില്‍ ആരും കുടുങ്ങി കിടക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഴുവന്‍ താമസക്കാരെ ഒഴിപ്പിച്ചിട്ടുണ്ടെന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.
പൊലീസും അഗ്നിശമന സേനയും സംഭവസ്ഥനത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.

DONT MISS
Top