രാജ്യത്ത് ഇ സിഗരറ്റിന്റെ നിര്‍മ്മാണവും വിപണനവും നിരോധിക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനം

ദില്ലി: രാജ്യത്ത് ഇ സിഗരറ്റിന്റെ നിര്‍മ്മാണവും വിപണനവും നിരോധിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതായികേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഇ സിഗരറ്റിന്റെ നിര്‍മ്മാണം, വിപണനം, സംഭരണം, ഇറക്കുമതി, കയറ്റുമതി ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ എന്നിവയെല്ലാം നിരോധിച്ചതായും നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.

also read: നാടന്‍പാട്ടിനൊപ്പം കിടിലന്‍ ഡാന്‍സുമായി എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ (വീഡിയോ)

ഇന്ത്യയില്‍ ഇ സിഗരറ്റ് നിര്‍മ്മിക്കുന്നില്ല.എന്നാല്‍ 150 രുചികളില്‍ ഇ സിഗരറ്റുകള്‍ ലഭ്യമാണ്. 400ഓളം ബ്രാന്‍ഡുകള്‍ ഇവിടെയുണ്ട്. മണമില്ലാത്തിനാല്‍ ആളുകള്‍ ആകൃഷ്ടരാവുകയാണെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഇ സിഗരറ്റ്പ്രദര്‍ശിപ്പിച്ച് അതിന്റെ ദൂഷ്യഫലങ്ങള്‍ കാണിച്ചാണ് നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപനം നടത്തിയത്.

also read: മഴയില്ലെന്ന് പറഞ്ഞ് തവള കല്ല്യാണം; പേമാരി വന്നതോടെ നവദമ്പതികള്‍ക്ക് നിര്‍ബന്ധിത ‘ഡിവോഴ്‌സ്’

ജനങ്ങളുടെ ആരോഗ്യം പരിഗണിച്ച് ഇ സിഗരറ്റ് നിരോധിക്കാന്‍ തീരുമാനിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശമനുസരിച്ച് ഇ സിഗരറ്റ് നിരോധിക്കാനുള്ള ഓര്‍ഡിനന്‍സ് മന്ത്രിമാരുടെ സമിതി വിലയിരുത്തി. ഒരുവര്‍ഷം പരമാവധി തടവ് ശിക്ഷയായും പരമാവധി പിഴയായി ഒരു ലക്ഷം രൂപയും ചുമത്തിക്കൊണ്ടാണ് ഇ സിഗരറ്റ് നിരോധന നിയമം വരുന്നതെന്നും മന്ത്രി പറഞ്ഞു.

DONT MISS
Top